Nee ente rajan vazhthunnu (King of my life)

Malayalam
നീ എന്റെ രാജൻ വാഴ്ത്തുന്നു

Song

  • Malayalam

    1 നീ എന്റെ രാജൻ വാഴ്ത്തുന്നു
    മഹത്വം നിനക്കു കരേറ്റുന്നു
    നിൻ മുൾക്കിരീടം ഓർമ്മിക്കാൻ
    നടത്തെന്നെ ക്രൂശിങ്കിൽ

    നിൻ ഗത്സമനാ ഭാരവും
    നീ പോയതായ പാതയും
    മഹൽ സ്നേഹം മറക്കാതിരിപ്പാൻ
    നടത്തെന്നെ ക്രൂശിങ്കൽ(2)

    2 ചൊരിഞ്ഞു നിൻരുധിരം ക്രൂശിന്മേൽ
    അനന്തമാം പാപത്തെ പോക്കാനായ്
    മരണത്തിൻ പങ്കാളിയാകുവാൻ
    നടത്തെന്നെ ക്രൂശിങ്കൽ;- നിൻ...

    3 മരണത്തെ ജയിച്ചു ജയവീരൻ
    തിരുവചനത്തിനു നിവൃത്തി വന്നു
    തുറന്ന കല്ലറയെ ഓർമ്മിക്കാൻ
    നടത്തെന്നെ ക്രൂശിങ്കൽ;- നിൻ...

    4 സമർപ്പിക്കുന്നടിയൻ തിരുമുമ്പിൽ
    നാൾതോറും ക്രൂശ് ചുമക്കാനായ്
    ചൊരിക നിൻഅഗ്നി എൻനാവിൻമേൽ
    നിൻ ക്രൂശിനെ ഘോഷിക്കാൻ;- നിൻ...

     

  • English

    1 King of my life, I crown thee now,
    Thine shall the glory be;
    Lest I forget thy thorn crowned brow,
    Lead me to Calvary.

    Refrain
    Lest I forget Gethsemane,
    Lest I forget thine agony;
    Lest I forget thy love for me,
    Lead me to Calvary.

    2 Show me the tomb where thou wast laid,
    Tenderly mourned and wept;
    Angels in robes of light arrayed
    Guarded thee whilst thou slept. [Refrain]

    3 Let me like Mary, through the gloom,
    Come with a gift to thee;
    Show to me now the empty tomb,
    Lead me to Calvary. [Refrain]

    4 May I be willing, Lord, to bear
    Daily my cross for thee;
    Even thy cup of grief to share,
    Thou hast borne all for me. [Refrain]

Song added on : September 21, 2020
This song has been viewed 532 times.

Rate This Song

YouTube Videos