Eden thottam nattone

Malayalam
ഏദന്‍തോട്ടം നട്ടോനെ

Song

  • Malayalam

    ഏദന്‍തോട്ടം നട്ടോനെ
    നീയാണെന്‍ യുവമണവാളന്‍
    നിന്‍തൊട്ടത്തിനെന്‍ പേര്കായ്
    വീശിചീടുക കുളിര്തെന്നല്‍‌.

    സത്യമണാള നീതിജ്ഞാ 
    നാഥാ ഞാന്‍ നിന്‍ മണവാട്ടി   
    നീയാണെന്‍ തണലും താങ്ങും
    ചെയ്യണമേന്നോടു കാരുണ്യം

    †സ്ലീബായാലവകാശധനം
    മുദ്രിതമാക്കിപ്പിഡകളാല്‍  
    അടിമവീടുര്‍ത്തി സ്വര്‍ഗത്തില്‍
    പന്തീയിലെന്നെ നീയേറ്റി

    നാഥാ ദുരെ പോകരുതേ
    ഈയുള്ളോളെ തള്ളരുതെ
    മാനിപ്പാന്‍ മടി കാണിച്ചാന്‍
    ക്ഷീണിച്ചയ്യോ ഞാന്‍ ചാകും

    നാഥാ നോക്കുക സുന്ദരിഞാന്‍
    എന്നെയേറ്റുക മണിയറയില്‍
    നിന്നുടെ മടിയില്‍ ശയനം ചെയ്ത്
    ഇയലട്ടെ ഞാന്‍ സുഖനിദ്ര

    വല്ലഭനാം മശിഹാനാഥന്‍
    കല്ലറയീന്നും മഹിമാവില്‍
    നല്ലൊളിയോടേറ്റെന്നേവം
    ചൊല്ലുമ്പോള്‍ ഞാന്‍ ഭാഗ്യവതി

    നാളും മാസവുമാണ്ടും ഞാന്‍
    പാപപാഴിരുളില്‍ പോക്കി
    നിന്‍ ജീവധ്വനി കേട്ടപ്പോള്‍
    കണ്ണുതെളിഞ്ഞാനന്ദിച്ചേന്‍

         (മോറിയോറാഹേം മേലയ്നോവാദാരേന്‍)

    ക-ര്‍ത്താവെ നിന്നാദ്രത നിറയും വാതില്‍ തുറന്നി
    പ്രാ-ര്‍ഥന കേട്ടിട്ടാത്മാക്കളിലന്‍പുണ്ടാകേണം

    ദൈ-വാത്മജനെ ദമ്പതികളെയും തലയില്‍ ചൂടും
    മകുടങ്ങളെയും വലതുകരത്താല്‍ വാഴ്ത്തി †ടെ-ണം

    നാ-മം ചൊന്നീ ദമ്പതികള്‍ക്കായ്‌ വരമേകേണം †
    തേജോലോകത്തിവരുടെകാലം ശുഭമാകേണം

    ധ-ന്യതയാര്‍ന്നോള്‍പരിശുദ്ധന്മാര്‍ തന്‍പ്രാര്‍ത്ഥനയാല്‍
    വാഴ്ത്തണമേ †യീജനനിവഹത്തെ എന്നന്നേക്കും

    നി-ന്‍സ്തുതിപാടാന്‍കിന്നരമേന്തിസ്തോത്രംചെയ്‌വാന്‍
    എന്‍കര്‍ത്താവേ ഇവരുടെ വായകളെ †വാഴ്ത്തിടെണം
      
    സര്‍വ്വംകീട്ടിട്ടഭ്യര്‍തഥനയെ കൈകൊള്‍വോനെ
    പ്രാ-ര്‍ത്ഥന കേട്ടീട്ടാത്മാക്കള്‍ന്മേല്‍ കൃപചെയ്യേണം  

  • English

    Eden thottam nattone
    Neeyanen yuva manavalen
    Nin thottatheennen perkaai
    Veeshicheeduka kulir thennel

    Sathyamanala neethijnja
    Natha njan nin manavaatti
    Niyanen thanalum thangum
    Cheyanamennodu karunyam

    †Sleebayaal avakashadhanam
    Mudrithamakki peedakalal
    Adimavidurthy swargathil
    Pandhiyilenne neeyetti

    Nadha doore pokaruthe
    Eeyullole thallaruthe
    Maanippaan madi kaanichal
    Shkeenichayo njan chakum

    Nadha nokkukka sundari njan
    Enne yettuka maniyarayil
    Ninnude madiyil sayanam chei
    Thiyalatte njan sukha nidhra

    Vallabhanam mashiha naadhan
    Kallarayinnum mahimavil
    Nalloliyodettennevam
    Chollumbol njan bhagyavathi

    Naalum masavumandum njan
    Papappazhirulil pokki
    Nin jeevadwani kettappol
    Kannu thelinjaanandichen …

    (Morio rahem Melyn Uaderen)

    Ka-rthave nin adratha nirayum vathil thuranni
    Prardhana kettittatmakalilanp undakenam

    Dai-vatmajane dampathi kaleyum thalayil choodum
    Ma-kudangaleyum valathukarathaal vazhthee †de-nam

    Na-mam chonneedapathilkalkai varamekenum †
    Thejolokathivarude kalam subhamakenum

    Dha-nyathayaarnol parishudhanmar than prardhanayal
    Vazhthename yi jananivahatheyennennekum

    Ni-nsthuthi paadaan kinnaramendi sthothram cheyvaan
    E-n karthave ivarude vaikalle †vazhtheedenam

    Sarvam kettittabhyardhanaye kaikolvone
    Pra-rdhana kettittatmaakkal mel krupacheyenum

Song added on : March 27, 2019
This song has been viewed 8237 times.

Rate This Song

YouTube Videos