Ninnekkal snehippan ennude

Malayalam
നിന്നേക്കാൾ സ്നേഹിപ്പാനെന്നുടെയായുസ്സിൽ

Song

  • Malayalam

    നിന്നെക്കാൾ സ്നേഹിപ്പാൻ എന്നുടെയായുസ്സിൽ
    ഒന്നുമുണ്ടാകല്ലേ കർത്താവേ
    വന്ദിപ്പാൻ വാഴ്ത്തുവാൻ പാടുവാൻ ഘോഷിപ്പാൻ
    എന്നും നിന്നെ മതി കർത്താവേ

    1 എന്നെയുമോർത്തു നീ ഖിന്നനായ് കാൽവറി
    ക്കുന്നിലെ ക്രൂശിലെൻ കർത്താവേ
    മന്നിലെ മോഹങ്ങളൊന്നുമെൻ കണ്ണിന്നു
    മുന്നിലുയരല്ലേ കർത്താവേ;-

    2 എന്നഴൽ നീങ്ങുവാൻ നിൻകഴലാശ്രയം
    നിൻനിഴൽ ശീതളം കർത്താവേ
    എന്നിരുൾ നീങ്ങിടും നിന്മുഖശോഭയാൽ
    നിന്നരുൾ സാന്ത്വനം കർത്താവേ

    3 എന്നു നീ വന്നിടും നിന്നുടൽ കാണുവാൻ
    എന്നിനി സാധിക്കും കർത്താവേ
    വന്നിടും ഞാൻ വേഗം എന്നുര ചെയ്തപോൽ
    വന്നിടണേ യേശു കർത്താവേ

  • English

    Ninnekkal snehippan enude aayussil
    onnumundakale karthave
    vandippan vazhthuvan paduvan ghoshippan
    ennum ninemathi karthave

    1 enneyumorthu nee kinnanaay kaalvari
    kunnile krooshilen karthave
    mannile mohangal onnumen kanninu
    munniluyaralle karthave

    2 ennazhal nenguvan ninkazhal aashrayam
    ninnizhal shethalam karthave
    ennirul nengkidum nin mukashobhayal
    ninarul swanthanam karthave

    3 ennu nee vannidum ninudal kanuvan
    ennini sadhikkum karthaave
    vanidum njan vegam ennura cheythapol
    vanidane yeshu karthave

Song added on : September 21, 2020
This song has been viewed 531 times.

Rate This Song

YouTube Videos