Oru nalum natha sthutigitangal

Malayalam
ഒരു നാളും നാഥാ സ്തുതിഗീതങ്ങള്‍

Song

  • Malayalam

    ഒരു നാളും നാഥാ സ്തുതിഗീതങ്ങള്‍
    അടങ്ങുകില്ലെന്നില്‍ അടങ്ങുകില്ല (2)
    എത്ര ദാനങ്ങള്‍ സ്വര്‍ഗ്ഗീയ ദാനങ്ങള്‍
    എണ്ണിയാലൊരു നാളും തീരുകില്ല (ഒരു നാളും..)
                                  
    പാപിയായിരുന്നെന്നെ പുത്രനായ്‌ മാറ്റി
    ശാപക്കറകള്‍ക്കായ് തിരുനിണമേകി നീ (2)
    തായ് മറന്നാലും താന്‍ മറന്നീടുമോ (2)
    വാഴ്ത്തിടുമേ നാഥാ നിന്നെയെന്നും (ഒരു നാളും..)
                                  
    കൈവിടുകില്ല താന്‍ ഒരുനാളുമെന്നെ
    മറച്ചീടുമെന്നെന്നും ചിറകിന്നടിയില്‍ (2)
    വാനമോ മാറിടും വാക്കു താന്‍ മാറുമോ (2)
    ആനന്ദമേ നാഥാ നിന്‍റെ സ്നേഹം (ഒരു നാളും..)
                                  
    പളുങ്കു കടല്‍ തീരം അണഞ്ഞീടുമൊരു നാള്‍
    വീണകളോടെ നിന്‍ സ്തുതിഗീതം പാടുവാന്‍ (2)
    കാണുമേ പ്രിയന്‍റെ പ്രേമമേറും മുഖം (2)
    പരമമാം സ്നേഹത്തിന്‍ ദിവ്യരൂപം (ഒരു നാളും..)
        

     

  • English

    Oru nalum natha sthutigitangal
    adangukillennil adangukilla (2)
    ethra danangal swarggiya danangal
    enniyaloru nalum theerukilla (oru nalum..)

    papiyayirunnenne puthranay‌i matti
    shapakkarakalkkayi thiruninameki nee (2)
    thai marannalum tan marannidumo (2)
    vazhthidume natha ninneyennum (oru nalum..)

    kaividukilla tan orunalumenne
    marachidum ennennum chirakinnadiyil (2)
    vanamo maridum vakku tan marumo (2)
    anandame natha ninte sneham (oru nalum..)

    palunku kadal theeram ananjidumoru nal
    veenakalode nin sthutigitam paduvan (2)
    kanume priyante premamerum mukham (2)
    paramamam snehathin divyaroopam (oru nalum..)

Song added on : October 23, 2018
This song has been viewed 922 times.

Rate This Song