Thiruvachanam mananam cheythidukil

Malayalam
തിരുവചനം മനനം ചെയ്തിടുകിൽ

Song

  • Malayalam

    തിരുവചനം മനനം ചെയ്തിടുകിൽ
    അമിതാനന്ദമനുഭവിക്കാം
    പരകോടി നവരത്ന ഖനിയതിലും
    വിലതീരാത്ത തിരുവചനം

    1 നാഥന്റെ തിരുമൊഴി കേൾക്കാം-അതിൽ
    ജീവന്റെ പുതുവഴി കാണാം
    ജീവിത തരു തഴച്ചനുദിനം വളരാൻ
    വചനത്തിൽ ആഴത്തിൽ വേരുറയ്ക്കാം;- തിരു..

    2 അരിതൻ നിരകളോടെതിർക്കാൻ - ഇതു
    ഇരുവായ്ത്തലയുള്ള വാളാം
    നശിക്കുന്ന ജനത്തിന് ഭോഷത്തമിവിടെ
    വിശ്വസിക്കുന്നവർക്കെന്നും പുതുജീവൻ;- തിരു..

    3 ഇരുളിൻ പ്രവൃത്തികളകലും - ഇതു
    കരളിൽ മധുരിമ പകരും
    തളരുമാത്മാവിനു പുനരുയിരേകും
    കളങ്കങ്ങൾ കഴുകുവാൻ തുണയേകും;-  തിരു...

    4 വചനം ഒഴുകിടുമവിടെ - പുതു
    ചലനം ഏതിലും നൂനം
    വഴി കുഴഞ്ഞുഴലുന്ന പഥികർക്കു പാരിൽ
    കനകദീപമായ് പ്രഭയേകും;- തിരു…

Song added on : September 25, 2020
This song has been viewed 622 times.

Rate This Song