Veeranam daivam karthan

Malayalam
വീരനാം ദൈവം കർത്തനവൻ

Song

  • Malayalam

    വീരനാം ദൈവം കർത്തനവൻ
    അവനെന്റെ ബലം ഗീതം
    അവനെന്റെ ദൈവം സ്തുതിക്കും ഞാൻ
    സർവ്വശക്തനാം ദൈവം താൻ

    കൈവിടുകില്ലവനൊരു നാളും
    വാക്കുപറഞ്ഞവനാം
    ആകുല നേരത്തും അരികിലുള്ള
    സർവ്വശക്തനാം ദൈവം താൻ

    വഴിയറിയാതെ വലഞ്ഞിടുമ്പോൾ
    കൂടെ നടക്കുമവൻ
    തളരുമ്പോൾ തോളിൽ വഹിക്കുമവൻ
    സർവ്വ ശക്തനാം ദൈവം താൻ

Song added on : September 26, 2020
This song has been viewed 674 times.

Rate This Song