Vanava naayakane varikaashrithar

Malayalam
വാനവ നായകനേ വരികാശ്രിതർ

Song

  • Malayalam

    1 വാനവ നായകനേ! വരികാശ്രിതർ മദ്ധ്യത്തിൽ
    വന്നു നിൻ പൊൻകരത്താൽ പൊഴിക്കാശിഷമാരിയിപ്പോൾ
    വന്ദനീയനാം സൽഗുരോ ! തവ പാദത്തിൽ കേണിടുന്നേ

    2 ഭക്തരിൻ മറവിടമേ! പരിശുദ്ധരിൻ ആശ്രയമേ
    പാദത്തിലണയും പാപികൾക്കാനന്ദമോചനം നൽകുവോനെ
    പാർത്തലത്തിൻ ശാപം പോക്കാൻ പാപമായ് തീർന്നോനെ;- വാനവ

    3 ദേഹിയിന്നാനന്ദമാം ഗിലെയാദിൻ നൽകുഴമ്പേ
    ദേഹത്തിൻ മാലിന്യരോഗമകറ്റിടും സൗഖ്യദായകനേ
    മേദിനിക്കുപകാരമായ് മരകുശിൽ മരിച്ചവനേ;- വാനവ

    4 അനുഗ്രഹം പകരണമേ! രാജ്യഭരണത്തെ നയിപ്പവർ മേൽ
    കാരുണ്യ നീതി വിജ്ഞാനസമ്പൂർണ്ണമാം മാനസം നൽകിടണം
    സത്യഭക്തിയിൻ പാതയിൽ ജനപാലനം ചെയ്തിടുവാൻ;- വാനവ...

    5 ജാതികൾ കലഹിപ്പതും വംശങ്ങൾ വ്യർത്ഥമായ് നിരൂപിപ്പതും
    ഭൂവിൻ രാജാക്കൾ നിന്നഭിഷിക്തന്നെതിരായ് കൂടിയാലോചിച്ചതും
    വിട്ടു നിൻ വഴിയിൽ വരാനവർ കണ്ണുകൾ തുറക്കണമേ;- വാനവ...

    6 തകർക്കണം കോട്ടകളെ വേദ വിപരീത ശാസ്ത്രങ്ങളെ
    നാസ്തിക്യം നവ മതം ക്യത്തിപ്പു തുടങ്ങിയ സാത്താന്യ മാർഗ്ഗങ്ങളെ
    വാഞ്ചയായ് ജനം സ്വീകരിപ്പാൻ സുവിശേഷ ദൂതുകളെ;- വാനവ...

    7 ഉണർത്തണം ഊഴിയരെ ക്രിസ്ത്യ സുവിശേഷസംഘങ്ങളെ
    മാത്സര്യം വെടിഞ്ഞെങ്ങും യാവരും നിൻ ശുദ്ധ സുവിശേഷം ഘോഷിക്കുവാൻ
    അജ്ഞാനാവ്യത ഭൂവിത് ശോഭന സ്വർഗ്ഗമായ്തീർന്നിടുവാൻ;- വാനവ...

    8 അയയ്ക്കണം ആവിയിപ്പോൾ പകർന്നൂറ്റണം മാരിയേപ്പോൽ
    ആനന്ദിപ്പാൻ ജനം ആശ്വസിപ്പാൻ പവിത്രാവിയിൻ ബോധനത്താൽ
    ശക്തമായ് സുവിശേഷത്തിൽ സഭ എണ്ണത്തിൽ പെരുകിടുവാൻ;- വാനവ...

Song added on : September 26, 2020
This song has been viewed 581 times.

Rate This Song