Enthu santhoshame kaalvari sneham

Malayalam
എന്തു സന്തോഷമേ കാൽവറി സ്നേഹം

Song

  • Malayalam

    1 എന്തു സന്തോഷമേ കാൽവറി സ്നേഹം
    വർണ്ണിപ്പാൻ സാദ്ധ്യമല്ല-അതിൻ
    നീളവും വീതിയും ആഴം ഉയരവും
    അത്ര അവർണ്ണനിയം

    2 പാപിയാം എന്നെയും സ്നേഹിച്ച ദൈവത്തിൻ
    മാഹാത്മ്യം കാൽവറിയിൽ- അതു
    കൺകൾക്കു ദർശനം പ്രാപിപ്പാൻ പ്രാർത്ഥിക്ക
    തൻ പ്രിയ മക്കളെല്ലാം;-

    3 ആപത്തനർഥങ്ങൾ രോഗങ്ങൾ ദുഃഖങ്ങൾ
    എന്തെല്ലാം ഏറി വന്നാൽ- അതിൽ
    ചാരെ അണഞ്ഞെന്നെ മാർവ്വോടണയ്ക്കുന്ന
    ആശ്വാസദായകനേ;-

    4 ദൃഷ്ടിയെൻമേൽ വെച്ചിട്ടാലോചന തന്ന്
    ദുഷ്ടനെ ജയിച്ചീടുവാൻ- ഓരോ
    നാളിലും തൻകരം പാലിപ്പതോർത്തെന്റെ
    കർത്തനെ വാഴ്ത്തിടുന്നേ;-

    5 നിൻ ഉപദേശത്തിൻ കീഴിൽ ദിനം തോറും
    ജീവിപ്പാൻ ശക്തി നൽകാ- എന്റെ
    ജീവിതം തോല്ക്കാതെ കാലുകൾ ഇടറാതെ
    നിൽക്കുവാൻ കൃപ തരണേ;-

    6 കാഹള നാദത്തിൻ ഗംഭീര നാദത്തിൽ
    ദുതന്റെ ശബ്ദത്തിങ്കിൽ-ഞാനും
    നിന്നെ എതിരേൽപ്പാൻ വിശുദ്ധരോടൊന്നിച്ചു
    ആകാശ മേഘേ കാണും;-

    എന്തതിശയമേ ദൈവത്തിൻ സ്നേഹം : എന്ന രീതി

  • English

    1 enthu santhoshame kaalvari  sneham
    varnnippan saadhyamalla- athin
    neelavum veethiyum aazham uyaravum
    athra avarnnaniyam

    2 paapiyaam enneyum snehicha daivathin
    maahaathmyam kaalvariyil- athu
    kankalkku darshanam praapippan prarthikka
    than priya makkalellaam

    3 aapathanarthangal rogangal dukhangal
    enthellaam erri vannaal- athin
    chaare ananjenne marvodanaykkunna
    aashvaasadaayakane

    4 drishadiyenmel vechittaalochana thanna
    dushadane jayicheeduvaan- oro
    naalium thankaram paalippathorthente 
    karthane vaazthidunne;-

    5 nin upadeshathin keezhil dinam thorrum
    jeevippan shakthi nalkaa- ente
    jeevitham tholkathe kaalukal idarathe
    nilkkuvaan krupa tharane;-

    6 kaahala naadathin gambheera naadathil
    duthante shabdathinkal- njaanum
    ninne ethirelppaan vishuddharodonnichu
    aakaasha meghe kaanum;-

    Tune of : enthathishayame daivathin sneham

Song added on : September 17, 2020
This song has been viewed 1137 times.

Rate This Song