Yahova mahathbhutha devadhidevan

Malayalam
യഹോവ മഹാത്ഭുത ദേവാധിദേവൻ

Song

  • Malayalam

    യഹോവ മഹാത്ഭുത ദേവാധിദേവൻ
    യഹോവ മഹോന്നത രാജാധിരാജൻ
    നീതി സിംഹാസന ന്യായാധിപൻ (2)

    1 അത്യുത്തമം തൻക്രിയ, അത്യുന്നതമേ തൻ നാമം
    അവനല്ലോ പിതാവ്, അനശ്വരനാം ദൈവം
    അവനല്ലോ സൃഷ്ടിതാവ് രക്ഷയും ചെയ്തോൻ (2)
    ആയവൻ പാദം ഭജിച്ചിടുക;- യഹോ....

    2 യിസ്രയേൽ പരിശുദ്ധൻ; മഹത്വത്തിൻ രാജാവ്
    യാക്കോബിന്റെ ദൈവം താൻ എന്നും കൂടെയുണ്ടല്ലോ 
    അവനിയിൽ ആശ്രയിപ്പാൻ അവൻ മാത്രമേ  (2)
    ആരും ലജ്ജിക്കയില്ല ഹല്ലെല്ലൂയ്യാ;- യഹോ....

    3 കർത്താധി കർത്താവ് താൻ, രാജാധി രാജാവു താൻ
    കരുതിടും ഭക്തർക്ക് അനശ്വര ഭവനം
    കാത്തിരിക്കും തൻ സഭയെ സ്വീകരിപ്പാനായ് (2) 
    കാന്തൻ വരും വേഗം ഹല്ലേലൂയ്യാ;- യഹോ....

Song added on : September 26, 2020
This song has been viewed 575 times.

Rate This Song