Aashrayam yeshuvil ennathinal bhagavan

Malayalam
ആശ്രയം യേശുവിൽ എന്നതിനാൽ ഭാഗ്യവാൻ

Song

  • Malayalam

    ആശ്രയം യേശുവിലെന്നതിനാൽ 
    ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ 
    ആശ്വാസമെന്നിൽ താൻ തന്നതിനാൽ 
    ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ

    1 കാരിരുൾ മൂടും വേളകളിൽ 
    കർത്താവിൻപാദം ചേർന്നിടും ഞാൻ 
    കാരിരുമ്പാണിയിൻ പാടുള്ള പാണിയാൽ 
    കരുണനിറഞ്ഞവൻ കാക്കുമെന്നെ- കാക്കുമെന്നെ;-

    2 തന്നുയിർ തന്ന ജീവനാഥൻ 
    എന്നഭയം എൻനാൾ മുഴുവൻ 
    ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും 
    ഓടേണ്ട താങ്ങുവാൻ താൻ മതിയാം- താൻ മതിയാം;-

    3 കാൽവറി നാഥനെൻ രക്ഷകൻ 
    കല്ലറയ്ക്കുള്ളൊടുങ്ങിയില്ല 
    മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ 
    കർത്താധികർത്താവായ് വാഴുന്നവൻ- വാഴുന്നവൻ;-

    4 ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ 
    ഇല്ല മറ്റെങ്ങും നിശ്ചയമായ് 
    തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽ 
    തോരാത്ത കണ്ണീരേ മന്നിലുള്ളു- മന്നിലുള്ളു;-

  • English

    aashrayam yeshuvil ennathinal
    bhagyavaan njaan bhagyavaan njaan
    aashwasam ennil than thannathinaal
    bhagyavaan njaan bhagyavaan njaan

    1 karirul moodum velakalil 
    karthaavin paadham chernidum njaan
    karirumpaniyin paadulla paaniyaal
    karuna niranjavan kaakumennae- kaakumennae;-

    2 thannuyir thanna jeevanathan
    ennabhayam en naal muzhuvan
    onninum thannidam-enniye verengum
    odenda thanguvan thaan mathiyaam-thaan mathiyaam;-

    3 kaalvari nathan enn rakshakan
    kallara’kkullo’dungiyilla
    mruthuve vennavan athyunnathan vinnil
    karthathi-karthavay vaazhunnavan-vaazhunnavan;-

    4 ithra saubhagyam ikshithiyil
    illamattengum nizchayamaai
    theeratha santhosham kristhuvil-undennaal
    thoraatha kanneere mannilullu-mannilullu;-

Song added on : September 07, 2020
This song has been viewed 7203 times.

Rate This Song

YouTube Videos