En priyane nin ponmukham

Malayalam
എൻ പ്രിയനേ നിൻ പൊൻമുഖം

Song

  • Malayalam

    എൻ പ്രിയനേ നിൻ പൊൻമുഖം കാണാനെനിക്കാശ
    എൻ പ്രിയനേ നിൻ തൂമൊഴി കേൾക്കാനെനിക്കാശ

    എൻ ഏകപ്രത്യാശ
    എൻ ഭാഗ്യപ്രത്യാശ - എൻ…

    1 സുന്ദരനെൻ പ്രിയൻ - വന്നീടുമെൻ കാന്തൻ
    സ്വർലോകരോടൊപ്പം-ആഘോഷമായ് നാഥൻ
    വിരുന്നു വീടതിൽ എന്നെ നയിച്ചീടും
    സ്നേഹക്കൊടിയവൻ എന്മേൽ പിടിച്ചീടും;-

    2 ഇമ്പം തരും സ്വരം-തുമ്പമകറ്റീടും
    ഉല്ലാസഘോഷങ്ങൾ - സീയോനിലെന്നെന്നും
    ആ നാളിൽ ഞാൻ പാടും-ആനന്ദകീർത്തനം
    കുഞ്ഞാടിനെന്നെന്നും-ഹല്ലേലൂയ്യാഗാനം;-

    3 കണ്ടാലും വേഗത്തിൽ-വന്നീടുമെന്നേവം
    ചൊല്ലിയ നാഥനേ എന്നു നീ വന്നീടും
    കാണാനെനിക്കാശ-രാജാധിരാജാവെ
    കേൾക്കാനെനിക്കാശ-സ്വർഗ്ഗീയ ദാതാവേ;-

Song added on : September 17, 2020
This song has been viewed 750 times.

Rate This Song