Sthuthichidum njaan sthuthichidum

Malayalam
സ്തുതിച്ചിടും ഞാൻ സ്തുതിച്ചിടും ഞാൻ

Song

  • Malayalam

    സ്തുതിച്ചിടും ഞാൻ സ്തുതിച്ചിടും ഞാൻ 
    മഹോന്നതനാം മനോഹരനാം മമ പ്രിയനെ

    1 പാപം പോക്കിയെൻ ശാപം നീക്കി വൻ
    താപം തീർത്തവനെ എന്നും സ്തുതിക്കും വീണു നമിക്കും 
    പാടിപ്പുകഴ്ത്തിടും ഞാൻ 
    സ്നേഹനിധെ കൃപാപതിയെ 
    കരുണാനദിയെ പരമാനന്ദമായ്

    2 കാണാതകന്നു പാപക്കുഴിയിൽ 
    വീണുവലഞ്ഞിടവേ തേടിയെന്നെയും 
    നല്ലിടയൻ പാടു സഹിച്ചധികം 
    തങ്കനിണം വിലയായ് കൊടുത്തു 
    എൻ പ്രിയനെന്നെയും വീണ്ടെടുത്തു

    3 കണ്ണീർപാതയിൽ നിന്നെൻ കൺകളെ 
    കാത്തു സൂക്ഷിച്ചവൻ വീഴ്ചയിൽ നിന്നെൻ 
    കാൽകളെയും വീഴ്ചയെന്നിയേ താൻ 
    മൃത്യുവിൽനിന്നെൻ പ്രാണനേയും 
    വിടുതൽ ചെയ്തു എന്നെന്നേക്കുമായ്

    വാഴ്ത്തീടുമേ വാഴ്ത്തീടുമേ : എന്ന രീതി

Song added on : September 25, 2020
This song has been viewed 317 times.

Rate This Song