Ente aashrayam yeshuvilam
Song
- Malayalam
എന്റെ ആശ്രയം യേശുവിലാം
എനിക്കെന്നും എല്ലാമവനാം
സന്താപത്തിലും എന്താപത്തിലും
സന്തതവുമെൻ സങ്കേതമവൻ1 എന്നെ നടത്തുന്നു തൻ കൃപയിൽ
എന്നും കരുതുന്നു തൻകരത്തിൽ
ഇന്നലെ, ഇന്നും എന്നും അനന്യൻ
യേശു എനിക്കു എത്ര നല്ലവൻ2 ഉള്ളം തളർന്നു തകർന്നിടുമ്പോൾ
ഉറ്റ സോദരർ അകന്നിടുമ്പോൾ
ഏറ്റം അടുത്ത നല്ല തുണയായ്
മുറ്റും എനിക്കെൻ യേശുവുണ്ടല്ലോ3 എന്നെ ഒരു നാളും കൈവിടില്ല
എന്ന വാഗ്ദത്തമുണ്ടെനിക്ക്
ഭയപ്പെടില്ല ഭ്രമിക്കയില്ല
ഭാവിയോർത്തു ഞാൻ ഭാരപ്പെടില്ല4 എന്റെ നാളുകൾ തീർന്നൊടുവിൽ
എത്തും സ്വർഗ്ഗീയ ഭവനമതിൽ
അന്ത്യംവരെയും കർത്തൻ വയലിൽ
അദ്ധ്വാനിക്കും ഞാൻ വിശ്രമമന്യേ - English
ente aasrayameshuvilam
enikkenum elaamavanam
santhapathilum enthapathilum
santhathavumen sankethamavan (2)1 enne nadathunna than kripayal
ennum karuthunnu than karathaal
inale innum ennum ananyan
yeshu enikku ethra nallavan - ente..2 ullam thakarnu thalarneedumbol
oota sodarar akaneedumbol
etamadutha nalla thunayaay
mutum eniken yeshuvundalo - ente...3 enne oru naaLum kaividilla
enna vagdathamundenikke
bhayappedilla bhramikkayilla
bhaviyorthu njaan bharappedilla3 ente naalukal theernoduvil
ethum swargeeya bhavanamathil
anthyam vareyum karthan vayalil
adhwanikum njan visramamenye - ente...
This song has been viewed 971 times.