Sagara swargga bhumikal

Malayalam
സാഗരസ്വർഗ്ഗ ഭൂമികൾ സർവ്വം രചിച്ച നാഥനേ

Song

  • Malayalam

    സാഗരസ്വർഗ്ഗ ഭൂമികൾ സർവ്വം രചിച്ച നാഥനേ
    നിന്തിരുമുമ്പിൽ വീണിതാ പ്രാർത്ഥിച്ചിടുന്നടിയങ്ങൾ

    1 പ്രാർത്ഥന കേൾക്കും യേശുവേ ഉത്തരമേകണേ ക്ഷണം
    വിശ്വാസത്തിൻ കരം നീട്ടി യാചിച്ചിടുന്നു നിൻ സഭ;-

    2 കൊയ്ത്തിനു പാകമായ് വയൽ കൊയ്യുവാൻ ദാസരെ വേണം
    വൻവിള കൊയ്തിടാൻ പ്രഭോ ദാസരെ വേഗമേകണേ;-

    3 നിന്നെ മറന്നുറങ്ങുന്നു നിൻ സഭ ഭൂവിൽ നാഥനേ
    ആണികളേറ്റ നിൻകരം നീട്ടിയുണർത്തൂ കാന്തയെ;-

    4 അന്ധകാരത്തിൻ ശക്തികൾ കീഴടക്കുന്നു ഭൂമിയെ
    നിൻമക്കൾ ഭൂവിൽ ശോഭിപ്പാൻ നിൻകൃപയേകണേ പരാ;-

    5 വീഴ്ചകൾ താഴ്ചകളെല്ലാം എണ്ണിയാലേറെയുണ്ടഹോ
    പുത്രന്റെ നാമത്തിലവ മുറ്റും ക്ഷമിച്ചിടേണമേ;-

    നിൻ മഹാ സ്നേഹമേശുവേ എൻ : എന്ന രീതി

  • English

    saagara swargga bhumikal sarvvam rachicha nathhane!
    ninthirumumbil veenithaa prarthhichidunn’adiyangal

    1 prarthana kelkkum yeshuve! utharamekane kshanam
    vishvasathin karam neetti yachichedunnu nin sabha;-

    2 koythinnu pakamay vayal koyyuvaan dassare venam
    vanvila koythidaan prabho! dassare vegamekane;-

    3 ninne marannu’rangunnu nin sabha bhuvil nathhane!
    aanikaletta ninkaram neettiyunarthu kaanthaye;-

    4 andhakarathin shakthikal keezhadakkunnu bhumiye
    nin makkal bhuvil shobhippaan ninkrupayekane paraa!

    5 veezhchakal thazhchakal ellaam enniyaal ereundaho!
    puthrante naamathilava muttum kshamichedename;-

    Nin mahaasneham yeshuve  : enna reethi

     

Song added on : September 24, 2020
This song has been viewed 490 times.

Rate This Song