Vishvasathil ennum munnerum njaan

Malayalam
വിശ്വാസത്തില്‍ എന്നും മുന്നേറും ഞാന്‍

Song

  • Malayalam

    വിശ്വാസത്തില്‍ എന്നും  മുന്നേറും ഞാന്‍

    വിശ്വാസത്താല്‍ എല്ലാം ചെയ്തിടും ഞാന്‍

    ഒന്നും  അസാദ്ധ‍്യമായ് ഇല്ലെന്റെ മുമ്പിലിനി

    ജയം എനിക്കുണ്ട്

     

    ഞാനൊട്ടും പിന്മാറുകില്ല

    വിശ്വാസച്ചുവടുകള്‍ മുന്നോട്ട് മുന്നോട്ട്

    ആരെല്ലാം എതിര്‍ത്താലും എന്തെല്ലാം ഭവിച്ചാലും

    പിന്മാറുകില്ലിനി ഞാന്‍

     

    അധികാരത്തോടെ ഇനി കല്‍പിക്കും  ഞാന്‍

    പ്രതികൂലങ്ങള്‍ മാറിപ്പോക്കും

    ഒന്നും അസാദ്ധ‍്യമായ് ഇല്ലെന്റെ മുമ്പിലിനി

    ജയം എനിക്കുണ്ട്

     

    അനര്‍ത്ഥമുണ്ടെന്നു  ഞാന്‍ ഭയപ്പെടില്ല

    തോല്‍വി വരുമെന്നു  ഞാന്‍ ഭയപ്പെടില്ല

    ശത്രു ജയിക്കുമെന്നോ, ഭാവി നശിക്കുമെന്നോ

    ഇനിമേല്‍ ഞാന്‍ ഭയപ്പെടില്ല

     

    രോഗത്തിനോ ഇനി ശാപത്തിനോ

    പാപത്തിനോ ഞാന്‍ അധീനനല്ല

    സാത്താന‍്യശക്തിയിന്മേല്‍ ശാപബന്ധനത്തിന്മേല്‍

    ജയം എനിക്കുണ്ട്

     

    ആകുല ചിന്തയാല്‍ നിറയുകില്ല

    ഭാരങ്ങളോര്‍ത്തിനി കരയുകില്ല

    തക്ക സമയത്തെനിക്കെല്ലാം

    ഒരുക്കുന്നവന്‍ ഒരിക്കലും കൈവിടില്ല

  • English

    Vishvasathil ennum munnerum njaan
    Vishvasathal ellam cheithidum njaan
    Onnum asadhyamaai illente
    Munpilini jayam enikunde

    Njanottum pinmaruka illa
    Vishvasa chuvadukal munnotte munnotte
    Aarellam ethirthalum enthellam bhavichalum
    Pinmarukillini njan

    Athikarathode ini kalppikum njan
    Prethikoolangal maaripokum
    Onnum asathyamai illente munpilini
    Jayam enikundu

    Anartham undennu njan bhayappedilla
    Tholvi varumennu njan bhayappedilla
    Shathru jaikumenno bhavi nashikumenno
    Ini mel jan bhayappedilla

Song added on : April 01, 2019
This song has been viewed 7630 times.

Rate This Song

YouTube Videos