Neeridum velayil kannuner

Malayalam
നീറിടും വേളയിൽ കണ്ണുനീർ മായിക്കും

Song

  • Malayalam

    നീറിടും വേളയിൽ കണ്ണുനീർ മായിക്കും
    കഷ്ടതയിൽ സ്വാന്തനമേകിടും (2)
    നിന്റെ സന്തോഷത്തെ ശത്രു അടക്കുമ്പോൾ
    താളടിയാകാൻ നാഥൻ സമ്മതിക്കില്ല(2)

    1 ജീവിതത്തിൽ നീ ഏകനായാലും
    കാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടാലും (2)
    രോഗത്തിനു നീ അടിമയായാലും;
    സാരമില്ല കർത്തൻ കൂടെയുണ്ട്;-

    2 അനുകൂലമായ് ഒന്നുമില്ലെങ്ങിലും
    കൂട്ടുകാർ നിന്നെ നിന്ദിച്ചാലും (2)
    വീട്ടുകാർ നിന്നെ അറിഞ്ഞില്ലെങ്ങിലും;
    സാരമില്ല കർത്തൻ കൂടെയുണ്ട്;-

    3 മരുവിൽ ഉറവ നിനക്കായ് തുറന്നിടും
    അടഞ്ഞ വഴികൾ തുറന്നീടുമെ (2)
    ദുഃഖത്തെ സന്തോഷമാക്കിയോൻ എന്നും;
    കൂടെയുണ്ട് ഭയം വേണ്ടിനിയും;-

    4 നാളയെ ഓർത്തിനി കരഞ്ഞിടേണ്ട
    ഉ?വരെ ഓർത്തു വിലപിക്കേണ്ട (2)
    നിന്നെ മെനഞ്ഞോൻ നിന്നെ കാണുന്നോൻ;
    നിനക്കായ് നന്മ ഒരുക്കിട്ടുണ്ട്;-

  • English

    neeridum velayil kannuner maayikkum
    kashdathayil svaanthanamekidum (2)
    ninte santhoshathe shathru adakkumpol
    thaaladiyakaan naathan sammathikkilla(2)


    1 jeevithathil nee eekanayaalum
    karagrahil adakkapettalum (2)
    rogathinu nee adimayayalum
    saramilla karthan koodeyunde;-

    2 anukoolamayi onnumillengilum
    kootukar Ninne Ninnichaalum(2)
    veetukar ninne arinjillengilum
    saramilla karthan koodeyundu;-

    3 maruvil urava ninnakkai thuranedum
    adanja vazhikal thuraneedume (2)
    dukkathe santhoshamaakkiyon ennum;
    koodeyundu bhayam vendiniyum;-

    4. Nalaye oorthini karanjidenda 
    Uttavare oorthu vilabikkenda(2)
    Ninne menanjon ninne kannunnon;
    Ninakkay nanma orukkittunde;-

Song added on : September 21, 2020
This song has been viewed 773 times.

Rate This Song

YouTube Videos