En jeevan njaan thannu en raktham

Malayalam
എൻ ജീവൻ ഞാൻ തന്നു എൻ രക്തം

Song

  • Malayalam

    1 എൻ ജീവൻ ഞാൻ തന്നു എൻ രക്തം ചൊരിഞ്ഞു
    നിന്നെ വീണ്ടെടുപ്പാൻ നീ എന്നും ജീവിപ്പാൻ

    എൻ-ജീവൻ ഞാൻ തന്നു എന്തു തന്നെനിക്ക്?

    2 ദീർഘകാലം പോക്കി ദുഃഖം കഷ്ടങ്ങളിൽ
    ആനന്ദമോക്ഷത്തിന്നു അർഹനായ് തീരാൻ നീ
    എത്ര ശ്രമിച്ചു ഞാൻ എന്തു ചെയ്തതെനിക്കായ്?;-

    3 വിട്ടെൻ പിതൃഗൃഹം തേജസ്സോത്താസനം
    ധാത്രിയിൽ അലഞ്ഞു ദുഃഖിച്ചും തനിച്ചും
    എല്ലാം നിൻ പേർക്കല്ലൊ, എന്തു ചെയ്തതെനിക്കായ്;-

    4 പാടെന്തു ഞാൻ പെട്ടു പാതകർ കയ്യാലെ
    നാവാൽ അവർണ്ണ്യമാം നാശം ഒഴിഞ്ഞിതേ
    പാടേറെ ഞാൻ പെട്ടു പാപീ എന്തേറ്റു നീ?;-

    5 സ്വർഗ്ഗത്തിൽ നിന്നു ഞാൻ സൗജന്യരക്ഷയും
    സ്നേഹം മോചനവും സർവ്വ വരങ്ങളും
    കൊണ്ടു വന്നില്ലയോ കൊണ്ടുവന്നെന്തു നീ!;-

    6 നിന്നായുസ്സെനിക്കായ് നീ-പ്രതിഷ്ഠിക്കിന്നേ
    ലോകവും വെറുക്ക മോദിക്ക താപത്തിൽ
    സർവ്വവും വെറുത്തു രക്ഷകൻ കൂടെ വാ!;-

Song added on : September 16, 2020
This song has been viewed 1843 times.

Rate This Song