Karthanente sangkethamaay

Malayalam
കർത്തനെന്റെ സങ്കേതമായ്

Song

  • Malayalam

    കർത്തനെന്റെ സങ്കേതമായ്
    എന്നോടുകൂടെയുണ്ട്
    കാലമെല്ലാം കാത്തിടുവാൻ
    എന്നെ കരുതിടുവാൻ

    1 സന്താപനേരത്തും സന്തോഷിക്കും
    എന്താപത്തായാലുമെന്നാളിലും
    മാറാത്ത മിത്രം തൻ തീരാത്ത സ്നേഹത്തിൻ
    മാറിൽ ഞാൻ വിശ്രാമം നേടും;-

    2 ലോകം തരാത്തതാം സന്തോഷവും
    ശോകം കലരാത്തൊരാനന്ദവും
    കർത്താവിൽ നിത്യവും പ്രാപിച്ചു പാരിതിൽ
    പാർക്കുന്നതെത്രയോ ധന്യം;-

    3 മന്നിൽ സഹിക്കും ദുഃഖങ്ങളെല്ലാം
    നന്മയ്ക്കുമാത്രം ഭവിക്കുന്നതാൽ
    അല്ലും പകലും ഞാൻ തെല്ലും കലങ്ങാതെ
    ചെല്ലും എൻ വല്ലഭൻ പിൻപേ;-

Song added on : September 19, 2020
This song has been viewed 432 times.

Rate This Song