Mannavan yeshu thanunnatha baliyaay
Song
- Malayalam
മന്നവൻ യേശു താനുന്നത ബലിയായ്
തീർന്നതിനെ നിനപ്പാൻ മന്നിൽ
തന്നൊരു നിയമം ഇന്നിഹ നാമനു-
വർത്തിക്കു-ന്നാദരവായ്1 അപ്പമെടുത്തവൻ വാഴ്ത്തി നുറുക്കി തൻ
അപ്പോസ്തലർക്കരുളിചൊല്ലി
നിങ്ങൾക്കു വേണ്ടി നുറുങ്ങിടും ദേഹമെൻ
വാങ്ങി ഭുജിപ്പിനെന്നു;-2 മന്ന പൊഴിഞ്ഞതു തിന്നു ജനങ്ങൾ
അന്നുയിരോടിരുന്നു എന്നാൽ
എന്നെ ഭുജിപ്പവരെല്ലാമനാരതം
ജീവിക്കുമെന്നുരച്ചു;-3 പാനപാത്രത്തെയെടുത്തവൻ ചൊന്നിതെൻ
രക്തത്തിൻ പുതു നിയമം ഇതു
പാനം ചെയ്തിടുമ്പോഴൊക്കെയും നിങ്ങളെൻ
ഓർമ്മയ്ക്കായ് ചെയ്തുകൊൾവിൻ;-4 തേനും വിശേഷമാം പാലുമൊഴുകിടും
ദേശം കനാനതിങ്കൽ ഉള്ള
പാനത്തെക്കാൾ രുചിയേറുന്നൊരാത്മീയ
പാനമുണ്ട് നമുക്ക്;-5 പൊന്നു തിരുമേനിയാകെയടികളാൽ
നൊന്തു നുറുങ്ങിയതും
രക്തം ചിന്തി മരിച്ചുയിരേകിയതും ഇപ്പോൾ
ചിന്തിച്ചു നന്ദിയോടെ;-എന്തതിശയമേ ദൈവത്തിൻ സ്നേഹം : എന്ന രീതി
- English
Mannavan yeshu thanunnatha baliyaay
thernnathine ninappaan mannil
thannoru niyamam inniha naamanu-
varthikku-nnadaravaay1 Appam eduthavan vazhthi nurukki than
Apposthalar kkaruli cholli
Ningngalkku vendi nurungidum dehamen
vangi bhujippinennu;-2 manna pozhinjathu thinnu janangal
Annu-yirodirunnu ennaal
enne bhujippavarellamanaratham
jeevikku mennurachu;-3 panapathratheyeduthavan chonnithen
rakthathin puthu niyamam ithu
panam cheythidumpozhokkeyum ningalen
Ormmaykkay cheythukolvin;-4 thenum visheshamam palumozhukidum
desham kananathingkal ulla
panathekkal ruchiyerunnor’aathmeya
panamunde namukke;-5 ponnu thirumeniyake yadikalaal
nonthu nurungiyathum
raktham chinthi marichuyirekiyathum ippol
chinthichu nandiyode;-Tune of : Enthathishayame daivathin sneham
This song has been viewed 602 times.