Santhoshippin veendum

Malayalam
സന്തോഷിപ്പിൻ വീണ്ടും സന്തോഷിപ്പിൻ സ്വർഗ്ഗ

Song

  • Malayalam

    സന്തോഷിപ്പിൻ വീണ്ടുംസന്തോഷിപ്പിൻ 
    സ്വർഗസന്തോഷത്താൽ നിറവിൻ 
    സർവ്വസമ്പൂർണ്ണനാം നാഥൻ ചെയ്തതാം 
    നന്മകൾ ധ്യാനിച്ചു സന്തോഷിക്കാം

    1 രക്ഷകനാം പ്രിയന്റെ 
    പാലകൻ യേശുവിന്റെ 
    നാമമുയർത്തുക നാം 
    നാൾതോറും ആമോദമായ്-എന്നും;- സന്തോ...

    2 പാപത്തിൽനിന്നു നമ്മെ 
    കോരിയെടുത്തു പരൻ 
    ശാശ്വതമാം പാറയിൽ 
    പാദം നിറുത്തിയതാൽ-എന്നും;- സന്തോ...

    3 ക്രിസ്തുവിൻ കഷ്ടങ്ങളിൽ
    പങ്കുള്ളോരാകും തോറും 
    സന്തോഷിപ്പിൻ പ്രിയരേ
    ആത്മീയ ഗീതങ്ങളാൽ-എന്നും;- സന്തോ...

    4 രോഗങ്ങൾ വന്നിടിലും 
    ഭാരങ്ങൾ ഏറിടിലും
    സൗഖ്യം പകർന്നു പരൻ
    സന്തോഷം തന്നതിനാൽ-എന്നും;- സന്തോ...

     

  • English

    Santhoshippin veendum santhoshippin
    Swarga santhoshathal niravin
    Sarvva sampurnanaam nathan chaithatham
    Nanmakal dhyanichu santhoshikkam

    1 Rakshakanam priyante
    Paalakan Yeshuvinte
    Namam uyarthuka naam
    Naalthorum aamodamai-ennum;-

    2 Papathil ninnu namme 
    Koriyeduthu paran
    Shashvathamam parayil 
    Paadam niruthiyathal-ennum;-

    3 Kristhuvin kashtangkalil
    Pankullorakumthorum
    Santhoshippin priyare
    aatmeeya geethangkalal-ennum;-

    4 rogangkal vanneedilum
    bharangal eeredilum
    saukhyam pakarnnu paran
    santhosham thannathinaal-ennum;-

Song added on : September 24, 2020
This song has been viewed 1039 times.

Rate This Song

YouTube Videos