Neethimaanmaare yahovayil

Malayalam
നീതിമാൻമാരെ യഹോവയിൽ ഘോഷിച്ചു

Song

  • Malayalam

    1 നീതിമാൻമാരെ യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ
    സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
    ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു
    സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ

    2 ഘോഷസ്വരത്തോടെ വാദ്യനാദത്തോടെ സ്തോത്രം പാടിടാം
    കിന്നരം കൊണ്ടും വീണകൊണ്ടും സ്തുതി പാടിടാം
    ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു
    സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ

    3 നേരുള്ളവരുടെ സഭയാം സംഘത്തിൽ പൂർണ്ണഹൃദയത്തോടെ
    വർണ്ണിച്ചിടാം തൻകരുണയും വൻകൃപകളെയും
    ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു
    സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ

    4 ഭൂമി മുഴുവൻതൻ നീതിന്യായം ദയയും വിശ്വസ്തതയും
    നേരുള്ളവർ തൻ വചനത്തിൽ സ്തോത്രം ചെയ്യും
    ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു
    സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ

    5 നീതി ന്യായം ഇഷ്ടപ്പെടുന്നവൻ ദയയാൽ നിറച്ചീടന്നു
    അവൻ നമ്മുടെ ദൈവം തന്നെ മഹത്വം ആമേൻ
    ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു
    സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ

Song added on : September 21, 2020
This song has been viewed 272 times.

Rate This Song