Enniyaal theernnidumo

Malayalam
എണ്ണിയാൽ തീർന്നിടുമോ

Song

  • Malayalam

    എണ്ണിയാൽ തീർന്നിടുമോ?

    എന്നിലെൻ ദൈവം നൽകിയ

    കൃപകൾ എണ്ണീലടങ്ങിടുമോ

     

    ലാഭമെന്നുലകസല്ലാപങ്ങളെ

    ഞാനെണ്ണിവന്നൊരു നാൾ

    ചേതമാണവയിന്നു ധനമാ

    യേശുവുള്ളതിനാൽ മനമേ

     

    ആസ്തികൾ ഭൗതികമേന്മകൾ

    നന്മകൾ കീർത്തിയിവയെക്കാൾ

    ക്രിസ്തുവിന്റെ നിന്ദയോർത്താ-

    ലെത്രയോ ശ്രേഷ്ഠം! മനമേ

     

    എന്നിൽ വെളിപ്പെടും തേജസ്സു നിനച്ചാൽ

    മന്നിലിന്നാളിൽ വന്നിടുന്ന ഖിന്നതകൾ

    തീരെ നിസ്സാരം മനമേ

     

    ഭൂവനമിതിൽ പല ദുസ്സഹശോധന

    നേരിടുംനേരം സഹനശക്തി നൽകും

    ദൈവകൃപ മനോഹരമാം മനമേ.

  • English

    Enniyaal theernnidumo?
    Ennilen daivam nalkiya krupakal enneeladangidumo?

    Laabhamenn-ulaka sallaapangale njaanenni
    vannoru naal, chethamaan-avayinnu dhanama-
    Yeshuvullathinal maname-
     
    Aasthikal bhauthika menmakal nanmakal
    Keerthiyivayekkaal
    Kristhuvinte nindayo-rthaalethrayo shreshtam!-maname
     
    Ennil velippedum thejassu ninachaal
    Mannilinnaalil vannidunna khinnathakal
    Theere nissaaram maname-
     
    Bhuvana-mithil pala dussaha shodhana
    Neridunneram sahana shakthi nalkum daiva-
    Krupa manoharamaam maname-

Song added on : June 27, 2019
This song has been viewed 932 times.

Rate This Song