Kalam thikayaarayi karthaavu

Malayalam

Song

  • Malayalam

    കാലം തികയാറായി കർത്താവു വന്നിടാറായ് (2)
    സുവിശേഷം വിശ്വസിപ്പിൻ മനം തിരിഞ്ഞീടുവിൻ (2)

    1 ഉലകിൻ പ്രതാപങ്ങൾ തകർന്നുവീഴും
    ഇരുളിൻ ശക്തികൾ അടരാടിടും(2)
    ഉലകിൻ ഉടയോൻ യാഹിൻ വചനങ്ങൾ
    ഒരുനാളും പാഴിനായ് പോകുകില്ല(2)
    ഒരിക്കലും മാറാത്ത നാമവും താൻ 
    ഇളകാത്ത രാജ്യത്തിൻ ശില്‍പ്പിയും താൻ;- കാലം...

    2 സൽഗുണ പൂർണ്ണരായി തീർന്നിടുവാൻ
    സത്യയേക ദൈവത്തിൽ ആശ്രയിക്കാൻ(2)
    ജീവന്റെ വചനം സഹതം ഭുജിപ്പിൻ
    ഫലമാർന്ന ജീവിതം കാഴ്ചവെപ്പാൻ(2)
    സഹജർക്കു നൽ സാക്ഷ്യമേകിടുവിൻ
    നാഥന്റെ തിരുവിഷ്ടം നിറവേറ്റുവാൻ;- കാലം... 

    3 സത്യവും നിതിയും മാർഗ്ഗവും താൻ
    നിത്യമാം ജീവന്റെ ഉറവയും താൻ(2)
    നീയും നിനക്കുള്ള പ്രിയരും എല്ലാം
    യേശുവിൻ നാമത്തിൽ വിശ്വസിക്കാ(2)
    രക്ഷയിൻ വാതിൽ കടന്നിടുക
    സ്വർഗ്ഗീയ ജീവിതം ആസ്വദിപ്പാൻ;- കാലം...

Song added on : September 18, 2020
This song has been viewed 325 times.

Rate This Song