Suvishesham maa santhosham parilellaa

Malayalam
സുവിശേഷം മാ സന്തോഷം പാരിൽഎല്ലാ

Song

  • Malayalam

    സുവിശേഷം മാ സന്തോഷം പാരിൽഎല്ലാ നരർക്കും
    സുവിശേഷം മാ വിശേഷം വിശ്വസിക്കുന്നവർക്ക്

    ഇത്രമോദം ഇത്രമോദം ഇത്രമോദം തരുവാൻ
    പാർത്തലത്തിൻ കൗതുകങ്ങൾക്കൊന്നിനും ശക്തിയില്ലെ

    1 അടിമകൾക്കു സ്വാതന്ത്യം നൊടിക്കുളളിൽ വരുത്തി
    കൊടുത്തിടുന്നനുദിനം സുവിശേഷം ജയമായ്
    ഇത്രശക്തി ഇത്രശക്തി ഇത്രശക്തി നടത്താൻ
    ചകവർത്തി ശക്തികൾക്ക് ഒന്നിനും ശക്തിയില്ലെ

    2 മരണ ഭീതിയെ നീക്കി പരമാനന്ദമേകി
    താരുവാനായ് കരുത്തുണ്ടി സുവിശേഷത്തിനേറ്റം
    ഇത്രമോദം ഇത്രമോദം ഇത്രമോദം തരുവാൻ
    മർത്ത്യവംശ ചടങ്ങുകൾക്കൊന്നിനും ശക്തിയില്ലെ

    3 സുവിശേഷം ഭൂവിയെല്ലാം പുതുക്കുന്നത്ഭുതമായ്
    ഭവന ജീവിതം നന്നാക്കീടുന്നു മാജയമായ് 
    ഇത്രമാറ്റം ഇത്രമാറ്റം ഇത്രമാറ്റം വരുത്താൻ
    പാർത്തലത്തിൽ ഭരണങ്ങൾക്കൊന്നിനും ശക്തിയില്ലെ

    4 അരുണൻ തൻ കിരണത്താൽ വെളിച്ചം നൽകീടുമ്പോൽ
    നരരിൻ മാനസത്തിന്റെ ഇരുൾമാറ്റും വചനം
    ഇത്രജാതിസ്സ് ഇത്രജോതിസ്സ് ഇത്രജോതിസ്സ് തരുവാൻ
    പാർത്തലത്തിൽ വിളക്കുകൾക്കൊന്നിനും ജോതിസ്സില്ലെ 

    5 സത്യദൈവം മർത്ത്യരോടു നിത്യവുമോതിടുന്ന
    സത്യവാദമിതു മാത്രം സത്യവേദം ഇതുതാൻ
    ഇത്രജ്ഞാനം ഇത്രജ്ഞാനം ഇത്രജ്ഞാനം തരുവാൻ
    തത്വശാസ്ത്ര പുസ്തകങ്ങൾക്കൊന്നിനും ശക്തിയില്ലെ

    ദൈവത്തിന്റെ ഏക പുത്രൻ : എന്ന രീതി

Song added on : September 25, 2020
This song has been viewed 257 times.

Rate This Song