Vittu pokunnu njan iee desham

Malayalam
വിട്ടു പോകുന്നു ഞാൻ ഈ ദേശം അന്യനായ് പരദേശി

Song

  • Malayalam

    വിട്ടു പോകുന്നു ഞാൻ ഈ ദേശം
    അന്യനായ് പരദേശിയായ് പാർത്ത ദേശം
    സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽ
    നിത്യ കാലം വാണിടുവാൻ

    1 എന്റെ ആയുസ്സു മുഴുവൻ
    എന്നെ കാത്തല്ലോ ദൈവമെ
    ഒന്നും ചെയ്തില്ല ഞാനി ഈ ഭൂവിൽ
    നിന്റെ നന്മകൾ-ക്കൊത്തതുപോൽ;- വിട്ടു...

    2 കർത്താവിൽ മരിക്കുന്ന മർതൃർ
    ഭാഗ്യവാന്മാർ അവർ നിശ്ചയം
    ചെന്നു ചേരും വേഗമവർ
    സ്വർഗ സീയോൻ പുരിയിൽ;- വിട്ടു...

    3 എന്റെ ദേശം സന്തോഷ ദേശം
    ദുഃഖം വേണ്ടാ പ്രിയ ജനമേ
    വീണ്ടും കാണും വേഗം നമ്മൾ
    കർത്തൻ വാനിൽ എത്തിടുമ്പോൾ;- വിട്ടു...

  • English

    Vittu pokunnu njan iee desham
    Anya'nay paradesiyay paartha desham
    Swantha naattil, swantha veettil
    Nitya Kaalam vaaniduvaan

    Ente aayusu muzhuvan
    Enne kaathallo Daivame
    Onnum Cheythilla njan iee bhoovil
    Ninte nanmakalkothathu pol

    2 Karthavil marikkunna marthyar
    Bagyavanmaravar nischayam
    Chennu cherum vegamavar
    Swarga seon puriyil

    3 Ente desam santhosha desam
    Dukham venda priya janame
    Veendum kaanum vegam nammal
    Karthan vaanil ethumbol

     

Song added on : September 26, 2020
This song has been viewed 4211 times.

Rate This Song

YouTube Videos