En manamennennum vaazhtheedume
Song
- Malayalam
1 എൻ മനമെന്നെന്നും വാഴ്ത്തീടുമേ
സ്തുത്യനാം ദൈവത്തെ പുകഴ്ത്തിടുമെ
സർവ്വ മഹത്വത്തിനും യോഗ്യനവൻ
യാഹെന്നല്ലോ അവൻ ശ്രേഷ്ട നാമംഹാ.. എന്റെ ദൈവമോ അവനുന്നതനല്ലോ
എന്റെ കർത്തനോ അവൻ വല്ലഭനല്ലോ2 മഹത്വവും തേജസ്സും ധരിച്ചിടുന്നോൻ
തിരശീല പോൽ വാനത്തെ വിരിപ്പോൻ
മേഘങ്ങളെ തന്റെ തേരാക്കിയും
കാറ്റിൻ ചിറകിന്മീതെ സഞ്ചരിക്കുന്നോൻ;- ഹാ.. എന്റെ3 കാറ്റിനെ തൻ ദൂതന്മാരായ് നിയമിക്കുന്നോൻ
അഗ്നിജ്വാലയെ തന്റെ സേവകരായും
മരണ പാതാളത്തിൻ താക്കോലുള്ളവൻ
എന്നന്നേക്കും നിത്യജീവനേകിടുന്നവൻ;- ഹാ.. എന്റെ4 മാറത്തു പൊൻകച്ച അണിഞ്ഞവനായ്
ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചും
അവൻ മുടി ഹിമത്തേക്കാൾ വെണ്മയുള്ളതും
കണ്ണുകളോ അഗ്നിജ്വാലക്കൊത്തതും;- ഹാ.. എന്റെ5 വെള്ളോട്ടിനു സദൃശ്യമാം കാൽകളുള്ളവൻ
വായിൽ നിന്നും മൂർച്ചയേറും വാൾ പുറപ്പെടും
അവൻ മുഖം സൂര്യനേക്കാൾ ശോഭയുള്ളതും
ശബ്ദമോ പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ;- ഹാ.. എന്റെ6 ദൂതർ സംഘം അത്യുച്ചത്തിൽ ഘോഷിച്ചിടുന്നു
ദൈവത്തിൻ കുഞ്ഞാടെ നീ അറുക്കപ്പെട്ടു
ശക്തി ധനം ബലം ജ്ഞാനം ബഹുമാനവും
മഹത്വത്തിനും സ്തോത്രത്തിനും യോഗ്യൻനീ;- ഹാ.. എന്റെ - English
1 En manamennennum vazhtheedume
sthuthyanam daivathe pukazhthidume
sarvva mahathvaththinum yogyanavan
yaahennallo avan shreshda naamamhaa.. ente daivamo avanunnathanallo
ente karthano avan vallabhanallo2 mahathvavum thejassum dharichidunnon
thirashela pol vanathe virippon
meghangale thante therakkiyum
kattin chirakinmethe sanjcharikkunnon;- haa.. ente3 kattine than doothanmaray niyamikkunnon
agnijvalaye thante sevakarayum
marana pathalathin thakkolullavan
ennannekkum nithyajeevanekidunnavan;- haa.. ente4 marathu ponkacha aninjavanay
eezhu nakshathram valangkayyil pidichum
avan mudi himathekkal venmayullathum
kannukalo agnijvalakkothathum;- haa.. ente5 vellottinu sadrishyamaam kalkalullavan
vayil ninnum moorchayerum vaal purappedum
avan mukham sooryanekkal shobhayullathum
shabdamo peruvellathin irachil pole;- haa.. ente6 doothar samgham athyuchathil ghoshichidunnu
daivathin kunjade nee arukkappettu
shakthi dhanam balam jaanam bahumaanavum
mahathvathinum sthothrathinum yogyannee;- haa.. ente
This song has been viewed 557 times.