Enikku verrillaasha onnumen

Malayalam
എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ

Song

  • Malayalam

    1 എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ
    പൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻ

    2 മനസ്സലിവോടു നിൻ കരുണകളോരോന്നും
    എനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേ

    3 പരമപിതാവെ നിന്നരികിൽ വരാനെനി-
    ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ?

    4 എൻ കിരീടം വേറെ ആരും എടുക്കായ് വാൻ
    നിൻ ഹിതംപോലെ ഞാൻ ഓടുമാറാകണം

    5 നല്ലപോർ ചെയ്തെന്റെ വേല തികയ്ക്കുവാൻ
    വല്ലഭനേ എന്നിൽ ശക്തി നീ നൽകണം

    6 ഈ വനലോകത്തിൽ നീ എനിക്കാശ്രയം
    ദൈവമേ നീ എനിക്കപ്പനും അമ്മയും

    7 എൻ പ്രിയനെ എന്റെ കണ്ണുനീർ നിന്നുടെ
    പൊന്നുകരം കൊണ്ടു എന്നു തുടച്ചീടും

  • English

    1 enikku verrillaasha onnumen priyane
    ponnumukham ennu kandukollum daasan

    2 manassalivodu nin karunakaloronnum
    enikku nee nalkunna’thenthu’maasnehame

    3 paramapithaave ninnarikil varaaneni-
    kkethranaalkoodi nee deerghamaakkeedumo?

    4 en kireedam verre aarum edukkaayvaan
    nin hithampole njaan oodumarakanam

    5 nallapor cheyethente vela thikaykkuvaan
    vallabhane ennil shakthi nee nalkanam

    6 iee vanalokathil nee enikkaashrayam
    daivame nee enikkappanum ammayum

    7 en priyane ente kannuner ninnude
    ponnukaram kondu ennu thudacheedum

Song added on : September 17, 2020
This song has been viewed 3522 times.

Rate This Song

YouTube Videos