Krushile snehathepoloru

Malayalam
ക്രൂശിലെ സ്നേഹത്തെപോലൊരു സ്നേഹം

Song

  • Malayalam

    ക്രൂശിലെ സ്നേഹത്തെപോലൊരു സ്നേഹം
    വേറെ ഇല്ല ഈ മരുവിൽ വർണ്ണിപ്പാൻ സാധ്യമല്ല
    ആ മഹൽ സ്നേഹം
    അളക്കുവാൻ പ്രയാസമാണതിൻ വലുപ്പം(2)

    ദിവ്യ സ്നേഹം പാവന സ്നേഹം
    ക്രൂശിലെ സ്നേഹം നിത്യസ്നേഹം(2)

    1 പാപിയെ നേടുവാൻ എൻ കർത്തനേശു
    സ്വന്ത ജീവൻ ബലിയായ് അർപ്പിച്ചുവല്ലോ
    ആ മഹൽ ത്യാഗത്തെപ്പോലൊരു ത്യാഗം
    വേറെ ഇല്ല ഈ ഉലകമതിൽ(2);- ദിവ്യ...

    2 മർത്യനെ നേടുവാൻ എൻ പ്രിയ യേശു
    സ്വന്ത രക്തം മുഴുവൻ ചൊരിഞ്ഞുവല്ലോ
    ആ മഹൽ സ്നേഹത്തെപ്പോലൊരു സ്നേഹം
    വേറെ ഇല്ലാ ധരണിയതിൽ(2);- ദിവ്യ...

    3 ലോകത്തെ രക്ഷിപ്പാൻ എൻ താതനേശു
    പീഡകൾ സഹിച്ചു കാൽവറിയിൽ
    ആ ദിവ്യസ്നേഹത്തെപോലൊരു സ്നേഹം
    വേറെ ഇല്ലാ ക്ഷോണിയതിൽ (2) ദിവ്യ....

  • English

    krushile snehathepoloru sneham
    vere illa ie maruvil varnnippaan sadhyamalla
    aa mahal sneham
    alakkuvaan prayaasamanathin valuppam(2)

    divya sneham paavana sneham
    krushile sneham nithya sneham(2)

    1 paapiye neduvaan en karthaneshu
    svantha jeevan baliyaay arppichuvallo
    aa mahal thyagatheppoloru thyaagam
    vere illa ie ulakamathil(2);- divya...

    2 marthyane neduvaan en priya yeshu
    svantha raktham muzhuvan chorinjuvallo
    aa mahal snehatheppoloru sneham
    vere illaa dharaniyathil(2);- divya...

    3 lokathe rakshippaan en thathaneshu
    pedakal sahichu kaalvariyil
    aa divya snehathepoloru sneham
    vere illaa kshoniyathil(2);- divya....

Song added on : September 19, 2020
This song has been viewed 463 times.

Rate This Song

YouTube Videos