Padam padam urachu naam

Malayalam
പദം പദം ഉറച്ചു നാം ക്രൂശുമേന്തി പോകണം

Song

  • Malayalam

    1 പദം പദം ഉറച്ചു നാം ക്രൂശുമേന്തി പോകണം
    ജീവനെങ്കിൽ ജീവൻ വച്ചു ഭാരതം നേടിടണം;-

    2 പാപതന്ത്ര്യ ബദ്ധരാം ഭാരതീയ സോദരേ
    പാപബന്ധം നീക്കിടും യേശുവിങ്കൽ ഓടി വാ;-

    3 പോരുവിൻ യുവാക്കളേ ചേരുവിൻ സഹോദരേ
    ക്രിസ്തുനാഥൻ പോരിന്നായ് ഓടി ഓടി കൂടുവിൻ;-

    4 സ്വാതന്ത്യമാർക്കും ലഭ്യമാം ക്രിസ്തുവിന്റെ ക്രൂശതിൽ
    സ്വതന്ത്രമിന്നു ഘോഷിക്കാം ഭാരതത്തിലെങ്ങുമേ;-

    5 ജീവനെ ത്യജിച്ചതാം രക്തസാക്ഷി സംഘത്തിൽ
    ആയുധത്തെയേന്തി നാമായോധനം ചെയ്തിടണം;-

    6 പീഢകൾ നടുവിലും പാലനം ചെയ്തിടുമേ
    പാവനാത്മദായകൻ പാരിലേശു നായകൻ;-

    7 ക്രിസ്തുയേശു രക്ഷകൻ ക്രിസ്തുവിന്റെ ശക്തിയാൽ
    ലഭ്യമാകുമേവർക്കും തന്റെ പോർ ചെയ്തീടുവാൻ;-

    8 സ്നേഹത്തിന്നിരിപ്പിടം ത്യാഗത്തിൻ വിളനിലം
    രക്ഷയിൻ സങ്കേതവും യേശുരാജൻ തന്നെയാം

  • English

    1 padam padam urachu naam krooshumenthi pokanam
    jeevanengkil jeevan vachu bharatham nededanam;-

    2 paapathanthrya baddharam bharatheya sodare
    paapabandham nekkidum yeshuvingkal odi vaa;-

    3 poruvin yuvaakkale cheruvin sahodare
    kristhunathhan porinnay odi odi kooduvin;-

    4 svathanthyamarkkum labhyamam kristhuvinte krooshathil
    svathanthraminnu ghoshikkaam bharathathilengume;-

    5 jeevane thyajichatham rakthasakshi samghathil
    aayudhatheyenthi namayodhanam cheythidanam;-

    6 peedhakal naduvilum paalanam cheythidume
    paavanathmadayakan parileshu naayakan;-

    7 kristhuyeshu rakshakan kristhuvinte shakthiyal
    labhyamakumevarkkum thante por cheytheduvan;-

    8 snehathin irippidam thyagathin vilanilam
    rakshayin sangkethavum yeshurajan thanneyam;-

Song added on : September 21, 2020
This song has been viewed 1624 times.

Rate This Song

YouTube Videos