Ente karthavu valiyava cheythu

Malayalam
എന്റെ കർത്താവു വലിയവ ചെയ്തു

Song

  • Malayalam

    എന്റെ കർത്താവു വലിയവ ചെയ്തു
    എന്നിൽ മനസ്സലിഞ്ഞ് അത്ഭുതം ചെയ്തു
    എന്റെ കണ്ണുനീർ കണ്ടവൻ വേദന അറിഞ്ഞവൻ
    കൃപയാൽ പുതുവഴിതുറന്നു(2)

    അത്ഭുതം ആണിന്നു ഞാൻ
    സൗഖ്യദായകൻ യേശുവിനാൽ
    എന്റെ അനുദിന ജീവിതയാത്ര അതിൽ
    എന്നെ പുലർത്തുന്നത് യേശുവത്രേ(2)

    എന്റെ ജീവിത പടക് അത് തകർന്ന നാളിൽ
    ഒരു പലകയിൽ ജീവിതം കരുതിയവൻ
    എന്നെ അത്ഭുതമായ് ലോകം അറിഞ്ഞിടുവാൻ
    എന്റെ കൂടെയിരിക്കും യേശു രക്ഷകനായ്(2)

    ഇനീം മാറില്ല ഞാൻ പിന്മാറില്ല ഞാൻ
    എന്റെ കർത്താവു വലിയവ ചെയ്തു
    ഇനി പോകില്ല ഞാൻ പാപം ചെയ്കില്ല ഞാൻ
    എന്റെ കർത്താവിൻ പാതയിൽ ഓടും(2)

Song added on : September 17, 2020
This song has been viewed 576 times.

Rate This Song