aadiyum antavumayoren

Malayalam
ആദിയും അന്തവുമായൊരെന്‍

Song

  • Malayalam

    ആദിയും അന്തവുമായൊരെന്‍ കര്‍ത്താ നിന്നെ
    ആരാഞ്ഞറിഞ്ഞതെന്താനന്ദമേ
    അനുഭവിച്ചറിഞ്ഞതാം അത്ഭുത സ്നേഹത്തെ
    അവനിയിലെങ്ങും ഞാന്‍ ഘോഷിക്കട്ടെ (ആദിയും..)
                                
    ആകാശത്തോളമങ്ങെത്തുന്ന നിന്‍ ദയ
    ആവോളമെന്നില്‍ ചൊരിഞ്ഞല്ലോ നീ
    അതിരുകളില്ലാത്ത ആര്‍ദ്രതയാലെന്‍
    അതിവ്യഥയാകെ അകറ്റിയോന്‍ നീ (ആദിയും..)
                                
    ആര്‍ത്തിയാലാര്‍ജിക്കും അര്‍ത്ഥങ്ങളൊക്കെയും
    ആവിപോല്‍ മായുമെന്നോതിയോനേ
    ആത്മാവേ നെടുവാനുള്ളാവേശം എന്നുള്ളില്‍
    അകമഴിഞ്ഞേകണേ എന്‍ കര്‍ത്താവേ (ആദിയും..)
                                
    അന്ധത കണ്‍കളെ മൂടുമ്പോഴൊക്കെയും
    ആത്മവെളിച്ചം പകരണമേ
    ആകാശത്തേരില്‍ വന്നെത്തുന്ന നാള്‍ വരെ
    അലിവോടെ എന്നെയും നിര്‍ത്തേണമേ (ആദിയും..)

     

  • English

    aadiyum antavumayoren karttave ninne
    arannarinjatentanandame
    anubhavicharinnatam atbhuta snehatte
    avaniyilennum njan ghosikkatte (adiyum..)

    akasattolamannettunna nin daya
    avolamennil chorinnallo ni
    atirukalillatta ardratayalen
    ativyathayake akarriyon ni (aadiyum..)

    arttiyalarjikkum artthannalokkeyum
    avipol mayumenneatiyeane
    atmave netuvanullavesam ennullil
    akamalinnekane en karttave (adiyum..)

    andhata kankale mutumpoloakkeyum
    atmavelicham pakaraname
    akasatteril vannettunna nal vare
    alivote enneyum nirttename (adiyum..)

Song added on : January 13, 2018
This song has been viewed 888 times.

Rate This Song