Kuruki njarangi kaathirikkum

Malayalam
കുറുകി ഞരങ്ങി കാത്തിരിക്കും

Song

  • Malayalam

    കുറുകി ഞരങ്ങി കാത്തിരിക്കും
    കുറുപ്രാവേ നിൻ ഇണ വരാറായ് (2)

    \1 ആരും മരുവിൽ ഒരു തുണയില്ലെന്ന്
    ഒരു ഉരുവും നീ നിനയരുതേ
    ഒരുക്കാൻ പോയി വരുമെന്നുരച്ചോൻ
    കരുതിയതെല്ലാം നിനക്കല്ലയോ;-

    2 നാടും വീടും കൂടുള്ളോർ വെടിയും
    ഇടുക്കമീ പാത നീ കടന്നീടേണം
    മടുത്തിടാതെ സ്ഥിരത വിടാതെ
    ഒടുക്കംവരെ നീ സഹിച്ചീടേണം;-

    3 കറ വാട്ടം കളങ്കം മാലിന്യമെന്യേ
    നിറതേജസ്സോടെ മുൻ നിറുത്തിടാൻ
    പാറയാം പ്രീയൻ നിനക്കായ് പിളർന്ന
    മറവിൽ നീയിരുന്നു പൂർണ്ണയാകാം;-

    4 ഇഹപര മഹിമ അഖിലവുമൻപായ്
    സഹജെ നിനക്കായ് കരുതിയവൻ
    കാഹള നാദം ശ്രവിക്കേ നീ പറക്കും
    മോഹന നിമിഷം ആഗതമായ്;-

  • English

    Kuruki njarangi kaathirikkum
    Kurupraave nin ina varaaraay (2)

    1 Aarum maruvil oru thunayillenne
    oru uruvum nee ninayaruthe
    orukkaan poyi varumennurachon
    karuthiyathellaam ninakkallayo;-

    2 Naadum veedum koodullorr vediyum
    idukkamee paatha nee kadanneedenam
    maduthidaathe sthiratha vidaathe
    odukkam’vare nee sahicheedenam;-

    3 karra vattam kalankam maalinyamenye
    nirathejassode mun niruthidaan
    paarayaam prieyan ninakkaay pilarnna
    marravil neeyirunnu poornnayaakaam;-

    4 ihapara mahima akhilavumanpaay
    sahaje ninakkaay karuthiyavan
    kaahala naadam shravikke nee parakkum
    mohana nimisham aagathamaay;-

Song added on : September 19, 2020
This song has been viewed 4515 times.

Rate This Song

YouTube Videos