Mahaamaari vannaalum maaraavyaadhi

Malayalam
മഹാമാരി വന്നാലും മാറാവ്യാധി വന്നാലും

Song

  • Malayalam

    മഹാമാരി വന്നാലും മാറാവ്യാധി വന്നാലും
    ഭയപ്പെടില്ല ഞാൻ പതറുകില്ല
    യേശുവിൻ രക്തമെൻ സിരകളിലും
    യേശുവിൻ നാമമെൻ നെറുകയിലും
    എന്നിൽ യേശു എന്നുമുള്ളതാൽ
    ഭയപ്പെടില്ല ഞാൻ പതറുകില്ല

    1 കൊടുംകാറ്റടിച്ചാലും തിരകൾ  ഉയർന്നാലും
    ഭയപ്പെടില്ല ഞാൻ പതറുകില്ല
    അഭിഷേകശക്തിഎന്റെ  ഉള്ളിലുള്ളതാൽ
    അധികാരമെന്റെ നാവിലുള്ളതാൽ
    എന്റെ യേശു ഇന്നും ജീവിപ്പതാൽ
    ഭയപ്പെടില്ല ഞാൻ പതറുകില്ല;-

    2 മനഃക്ലേശം വന്നാലും എല്ലാം നഷ്ടമാകിലും
    ഭയപ്പെടില്ല ഞാൻ പതറുകില്ല
    ദൈവവചനമെന്നുമെൻ നിനവിൽ
    ദൈവശബ്ദമെൻ കാതുകളിൽ
    എന്റെ യേശു എൻ കൂടെയുള്ളതാൽ
    ഭയപ്പെടില്ല ഞാൻ പതറുകില്ല;-

     

Song added on : September 19, 2020
This song has been viewed 514 times.

Rate This Song

YouTube Videos