Rakshakan viliye kettillayo

Malayalam
രക്ഷകൻ വിളിയെ കേട്ടില്ലയോ

Song

  • Malayalam

    രക്ഷകൻ വിളിയെ കേട്ടില്ലയോ
    രക്ഷയിൻ ദൂതു നീ ശ്രവിച്ചില്ലയോ
    ഇനിയും നിമിഷം നീ തള്ളീടാതെ
    ഏറ്റുകൊൾ അവനെ നീ രക്ഷകനായ്

    1 രക്ഷകനേശു അറിഞ്ഞിടാതെ
    ആയിരം ആയിരം നശിച്ചിടുന്നു
    തുറന്ന വാതിലിൽ നില്ക്കുന്നതാർ
    ദിനവും അവൻ ശബ്ദം കേൾക്കുന്നില്ലയോ;-

    2 ഉറ്റോർ ഉടയവർ തള്ളീടിലും
    തള്ളീപ്പെടുകയില്ലൊരുനാളും താൻ
    ആശ്രയിക്കാം തൻ കൃപയിൽ
    ദിനവും അവനെ നീ സ്മരിച്ചീടുക;-

    3 കാഹളധ്വനി വിണ്ണിൽ മുഴങ്ങുമ്പോൾ
    വിശുദ്ധന്മാർ ഉയർത്തിടും അക്ഷയരായ്
    നിത്യരാജ്യേ പാർത്തിടുവാൻ
    വരുവിൻ അവൻ തിരുസന്നിധിയിൽ;-

Song added on : September 23, 2020
This song has been viewed 500 times.

Rate This Song

YouTube Videos