Ellam nanmaykkay ente nanmaykkay

Malayalam
എല്ലാം നന്മയ്ക്കായ് എന്‍റെ നന്മയ്ക്കായ്

Song

  • Malayalam

    എല്ലാം നന്മയ്ക്കായ് എന്‍റെ നന്മയ്ക്കായ്
    എന്‍റെ ദൈവം നല്‍കീടുന്നതെല്ലാം നന്മയ്ക്കായ്

    സ്വര്‍ഗ്ഗത്തില്‍ നിന്നെന്‍ ചാരെ വന്നവന്‍
    പ്രാണന്‍ തന്നെന്നെ വീണ്ടെടുത്തവന്‍ (2)
    ദോഷമായിട്ടൊന്നുമെന്‍റെ താതന്‍ ചെയ്കില്ല (എല്ലാം..)
                                
    പ്രതീക്ഷകള്‍ പലതും തകര്‍ന്നീടുമ്പോള്‍
    പ്രതികൂലമനവധി ഉയര്‍ന്നീടുമ്പോള്‍
    സഹനത്തിന്‍ കയ്പ്പുനീര്‍ കുടിച്ചെന്നാലും
    മാറായെ മാധുര്യമാക്കിടും താന്‍ (സ്വര്‍ഗ്ഗത്തില്‍ ..)
                                
    ഉലകച്ചൂടേറ്റു ഞാന്‍ വാടിപ്പോകാതെ
    ഉയിര്‍ തന്നോരുടയവന്‍ തണലേകിടും
    തലയിലെ മുടിയൊന്നു കൊഴിഞ്ഞെന്നാലും
    നിര്‍ണ്ണയം അറിയുന്നോന്‍ എന്‍റെ ദൈവം (സ്വര്‍ഗ്ഗത്തില്‍ ..)
                                
    ക്രൂശിനു ശേഷമൊരുയിര്‍പ്പുള്ളതാല്‍
    അനന്തരം മഹത്വത്തിന്‍ കിരീടമുണ്ട്
    മണ്‍ കൂടാരം തകര്‍ന്നുടഞ്ഞെന്നാലും
    കൃപയിന്നത്യന്ത നിക്ഷേപമുണ്ട് (സ്വര്‍ഗ്ഗത്തില്‍ ..)

     

  • English

    Ellam nanmaykkay ente nanmaykkay
    ente daivam nalkidunnadellam nanmaykkay

    swarggathil ninnen chare vannavan
    pranan tannenne veendeduthavan (2)
    doshamayittonnumente thadan cheykilla (ellam..)

    pratikshakal paladum takarnnidumpol
    pratikulamanavadhi uyarnnidumpol
    sahanathin kayppuneer kudichennalum
    maraye madhuryamakkidum taan (swarggattil ..)

    ulakachoodettu njan vadippokathe
    uyir tanorudayavan tanalekitum
    talayile mudiyonnu kozhinnennalum
    nirnnayam ariyunnon ente daivam (swarggattil ..)

    krushinu sheshamoruyirppullatal
    anantaram mahathvathin kiridamundu
    mann kudaram takarnnudanjennalum
    kripayinnathyanta nikshepamunt (swarggattil ..)

Song added on : September 27, 2018
This song has been viewed 1595 times.

Rate This Song