Ennalum sthuthikanam nam-nadane

Malayalam
എന്നാളും സ്തുതികണം നാം -നാഥനെ

Song

  • Malayalam

    എന്നാളും സ്തുതികണം  നാം -നാഥനെ 
    എന്നാളും  സ്തുതികണം  നാം 
    വന്ദനം  പാടി  മന്നൻ  മുൻകൂടി 
    മന്ദതയകന്നു  തിരുമുന്നിലഭയമിരിന്നു 

    1 മോദമായ്  കൂടുക  നാം  പരന്നു ബഹു
    നാദമായ് പാടുക  നാം 
    ഗീതഗണം തേടി  നാഥനു നാം  പാടി 
    നാഥനാമവന്റെ തിരുനാമമേ  ഗതിയായ്‌ തേടി 

    2 ശ്രേഷ്ഠഗുണദായകാൻ  അവൻ  നിനയ്ക്കിൽ 
    ശിഷ്ടജനനായകൻ
    സ്പഷ്ടം  തിരുദാസർകിഷ്ടമരുളുവോൻ
    കഷ്ടതയിൽ  നിന്നവരെ  ധൃഷ്ടനായുദ്ധരിപ്പവാൻ 

    3 തന്നെ  സ്തുതിചീടുന്ന ജനങ്ങൾ പദം 
    തന്നിൽ പതിചീടുന്നു 
    മാനവമന്നർ  പ്രസന്നരായി  വാഴ്ത്തുന്നു 
    നന്ദിയോടവരേവരുമുന്നതനെ വണങ്ങുന്നു 

    4 ദേവകളിൻ നാഥനെ  സമസ്തലോക 
    ജീവികളിൻ താതനെ 
    ജീവന്നുറവായി ജീവലോകേശനെ
    ജീവനുലകിന്നുദിപ്പാൻ സൂനുവേകൊടുത്തവനെ 

    5 തൻ  നാമകീർത്തനം  നാം  തുടർന്നു ചെയ്കി -
    ലെന്നും  ദിവ്യാനന്ദമാം 
    ഉന്നതൻ  തന്നുടെ  സന്നിധൗ  നിന്നു നാം 
    മന്നവനെ  പുതുഗാനവന്ദനങ്ങളോടനിശം  

  • English

    Ennalum sthuthikanam nam-nadane
    Ennalum sthuthikanam nam
    Vandanam padi mannen munkudi
    Manthadayakannu thiru’munnila’bhayamirinnu

    1 Modamay kuduka nam prannu behu
    Nadamay paduka nam
    Gethaganam thedi nadanu nam padi
    Nadanamavente thiru’namame gethiyay na

    2 Shreda’gunadayaken avan ninaykil
    Shista’jana’nayaken
    Spashtam thiru’dasar’kisda’maruluvon
    Kashtathayil ninnavare drishta’nayuddarippavan

    3 Thanne sthuthichidunna janangal padam
    Thannil pathicheedunnu
    Manava mannar prasannary vazthunna
    Nandiyo’davarevaru’munnathne vanangunnu

    4 Devakalin nadane samastha’loka
    Jeeikalin thathane
    Jevannuravayam jeevalokeshane
    Jeevanu’lukiludippan sunuvekoduthavane

    5 Than nama keerthanam nam thudarnnu cheyki-
    lennum divya’nandamam
    Unnathen thannude sannidu ninnu nam
    Mannavane puthugana-vandana’glodanisham

Song added on : March 30, 2019
This song has been viewed 1601 times.

Rate This Song