Yeshu ente praananaayakan
Song
- Malayalam
യേശു എന്റെ പ്രാണനായകൻ
എൻ ജീവിതത്തിൻ സൗഖ്യദായകൻ
നീ ചെയ്ത നന്മകളോർത്താൽ പാടീടും
നീ ചെയ്ത ദാനമതോർത്താൽ വാഴ്ത്തീടുംആരാധിക്കുന്നെ ഞാൻ ആരാധിക്കുന്നെ
നിൻ സ്നേഹത്തെ ഓർത്താൽ(2)1 അങ്ങേ മാത്രം ആരാധിച്ചീടും
എൻ ജീവനുള്ള കാലം വരെയും
നിൻ മുഖം മാത്രം ഞാൻ തേടിടും
എൻ ജീവനുള്ള കാലം വരെയും
ഇത്രമാം നിൻ സ്നേഹം ഓർത്തിടുമ്പോൾ
സ്തുതിച്ചീടുവാൻ എൻ നാവുകൾ പോരാ(2)2 നിൻ മാറിൽ ഞാൻ ചാരിടുമ്പോൾ
എൻ ദുഃഖമെല്ലാം തീരും പൂർണ്ണമായ്
നിൻ മുഖം അന്നാളിൽ കാണുമ്പോൾ
എൻ ദുഃഖമെല്ലാം തീരും പൂർണ്ണമായ്
ഇത്രമാം നിൻ സ്നേഹം ഓർത്തിടുമ്പോൾ
സ്തുതിച്ചിടുവാൻ എൻ നാവുകൾ പോരാ(2)
This song has been viewed 724 times.
