Kurisheduthen yeshuvine

Malayalam
കുരിശെടുത്തെൻ യേശുവിനെ

Song

  • Malayalam

    കുരിശെടുത്തെൻ യേശുവിനെ

    അനുഗമിക്കും ഞാനന്ത്യംവരെ

     

    ഭാരങ്ങൾ നേരിടുമ്പോൾ കരങ്ങളാൽ താങ്ങിടുന്നു

    മരണത്തിൻ താഴ്വരയതിലുമെന്നെ

    പിരിയാത്ത മാധുര്യ നല്ല സഖിതാൻ

     

    അവനെന്നെയറിഞ്ഞിടുന്നു അവനിയിൽ കരുതിടുന്നു

    ആവശ്യഭാരങ്ങളണഞ്ഞിടുമ്പോൾ

    അവലംബമായെനിക്കവൻ മാത്രമാം

     

    മാറിടും മനുജരെല്ലാം മറന്നിടും സ്നേഹിതരും

    മാറ്റമില്ലാത്തവനെൻ മനുവേൽ മഹിമയിൽ വാഴുന്നുയിന്നുമെനിക്കായ്

     

    തീരണം പാരിലെൻനാൾ തിരുപ്പാദസേവയതാൽ

    ചേരും ഞാനൊടുവിലെൻ പ്രിയന്നരികിൽ

    അരുമയോടവനെന്നെ മാറോടണയ്ക്കും

  • English

    Kurisheduthen yeshuvine
    anugemikum njan adhiyam vare

    bharangal neridumpol
    karangalal thangidunnu
    maranathin thazhvarayathilumenne
    piriyatha mathurya nalla sakhi than


    avan enne arinjidunnu
    avaniyil karuthidunnu
    aavasiya bharangal ananjidumpol
    avalambamai enikavan mathramam


    maridum manujarellam
    marannidum snehitharum
    mattamillathavan en manuvel
    mahimayil vazhunnu innum enikai


    theeranam parilen nal
    thiru pada sevayathal
    cherum njan oduvilen priyan arikil
    arumayodavan enne marodanakum

Song added on : May 21, 2019
This song has been viewed 17168 times.

Rate This Song