Enniyaal othungidaa
Song
- Malayalam
എണ്ണിയാൽ ഒതുങ്ങിടാ നന്മകൾ
എങ്ങനെ സ്തുതിച്ചിടും നാഥനെ (2)
വർണ്ണിപ്പാനായി ആവതില്ല
വർണ്ണിച്ചീടാനിനി നാവു പോരാ (2)1 ആശകൾ നിരാശയായ് മാറിടുന്നേരം
യേശുനാഥാ എന്നെ ചേർത്തണച്ചല്ലോ (2)
നീ തന്നതല്ലാതെ ഒന്നുമില്ല
നിന്നതല്ല നീ നിറുത്തിയതാ (2) );- എണ്ണി…2 ചെങ്കടലിൻ മുൻപിൽ ഞാനായിടും നേരം
സങ്കടം മാറാൻ വഴി നീ തുറക്കും (2)
ആഴിയെന്നെ ഇനി മൂടുകില്ല
ആഴിയിലും വഴി നീ നയിക്കും (2) );- എണ്ണി…3 രോഗശയ്യയിൽ എന്റെ കൂടെ വന്നല്ലോ
രോഗകിടക്കയെ നീ മാറ്റി വിരിച്ചു (2)
ശോധനകൾ നീ തന്നതല്ലോ
പരിഹാരവും നിൻ പക്കലുള്ളതാൽ (2) );- എണ്ണി…4 മാനുഷികമാം വാക്കു മാറിടുന്നേരം
വാഗ്ദത്തങ്ങളിൽ നീ വിശ്വസ്തനല്ലോ (2)
പോയപോൽ വേഗം വന്നീടുമല്ലോ
പൊയ് വാക്കുകൾ നിൻ പക്കലില്ലല്ലോ (2);- എണ്ണി… - English
enniyaal othungidaa nanmakal
engane sthuthichidum naathane (2)
varnnippaanaayi aavathilla
varnnicheedanini naavu poraa (2)1 aashakal nirashayaay maaridunneram
yeshunaathaa enne cherthanachallo (2)
nee thannathallaathe onnumilla
ninnathalla nee niruthiyathaa (2);- enni…2 chengkadalin munpil njaanaayidum neram
sangkadam maaraan vazhi nee thurakkum (2)
aazhiyenne ini moodukilla
aazhiyilum vazhi nee nayikkum (2);- enni…3 rogashayyayil ente koode vannallo
rogakidakkaye nee maati virichu(2)
shodhanakal nee thannathallo
pariharavum nin pakkalullathaal (2);- enni…4 maanushikamaam vaakku maaridunneram
vaagdathangalil nee vishvasthanallo (2)
poyapol vegam vanneedumallo
poy vaakkukal nin pakkalillallo (2);- enni…
This song has been viewed 495 times.
