Yeshuve ennude jeevitha naalellaam
Song
- Malayalam
1 യേശുവെ എന്നുടെ ജീവിത നാളെല്ലാം
നീയെനിക്കാശ്രയമെ
നിൻ ഹിതം ഞാനെന്നും ചെയ്തിടുവാനായ്
എൻ ഹിതം മറ്റുമായ് സമർപ്പിക്കുന്നേഞാനല്ല, ഞാനല്ല, ഇനി ജീവിക്കുന്നതു ഞാനല്ല
ഞാനല്ല ഇനി ഞാനല്ല, യേശുവത്രേ എന്നിൽ ജീവിക്കുന്നു2 നിന്നോടു ക്രൂശിക്കപ്പെട്ടവനായ് ഞാൻ
നിനക്കായ് ജീവിക്കുന്നു
എന്നിഷ്ടം ചെയ്യുവാൻ ആവതില്ലെനിക്ക്
വല്ലഭനെന്നിൽ ജീവിപ്പതാൽ;- ഞാനല്ല...3 ലോക സൗഭാഗ്യങ്ങൾ ചേതമെന്നെണ്ണുന്നേ
നീയെന്റെ അവകാശമെ
നിൻ നാമം നിമിത്തം സഹിക്കുന്ന പാടുകൾ
സകലവും നന്മയ്ക്കായ് മാറിടുന്നു;- ഞാനല്ല...
This song has been viewed 645 times.