Ninakkuvendi njan dharayilenthu
Song
- Malayalam
1 നിനക്കുവേണ്ടി ഞാൻ ധരയിലെന്തു വേണമോ
എനിക്കു വേറില്ലാശയൊന്നെന്റെശു മാത്രമെ2 എവിടെപ്പോയി ഞാൻ അവന്നായ് ജീവൻ വയ്ക്കണം
അവിടെത്തന്നെ പോവാൻ എനിക്കു മനസ്സു നൽകണേ3 ദുരിതക്ലേശമോ വിവിധ പീഡ പേടിയോ
വരികില്ലെന്നിലരികിലേശു കരുണ സമുദ്രമേ4 തരുന്ന ദൂതുകൾ ആർക്കും ധൈര്യമോതിടാം
വരുന്നതെന്തും വരട്ടെന്നല്ലാതെനിക്കു പാടില്ല5 കുരിശിൽ തൂങ്ങിയോൻ വരുന്നു രാജരാജനായി
ധരയിലവനു ചീയർ വിളിപ്പാനുള്ളം കൊതിക്കുന്നു6 മഹത്ത്വമുള്ളവൻ പണ്ടു കഴതമേൽ തന്റെ
സെഹിയോൻ നാരിക്കരികിലണഞ്ഞു കാലം വന്നിടും7 ലോകരാജ്യങ്ങൾ ആകെ ഇളകിമാറീടും
ലോകമെങ്ങും യേശുവെന്ന നാമമായിടും8 സിംഹതുല്യരായി ഭൂവിൽ ഭരണം ചെയ്യുവോർ
സിംഹരാജനേശുമുമ്പിൽ അഭയം വീണീടും9 കാട്ടിൽ കരടിപോൽ നാട്ടിൽ ക്രൗര്യം ചെയ്യുവോർ
പെട്ടന്നേശു വാനിൽ വരുമ്പോളലറി ഓടീടും10 പുലിക്കു തുല്യരായി ഉലകിൽ കലഹം ചെയ്തവർ
അലിവു കാണാതീശൻ മുമ്പിൽ കലങ്ങി വരണ്ടീടും11 ഇരുമ്പു പല്ലുകൊണ്ടുലകം ചവച്ചു പൊടിച്ചവർ
വരുന്ന ദുരിതമറിഞ്ഞു വേഗം ധരയിൽ പതിച്ചിടും12 യേശു വരുന്നിഹെ തന്റെ രാജ്യം സ്ഥാപിപ്പാൻ
നാശമില്ലാ രാജ്യമതിലെ രാജനും താനേ13 ജാതിഭേദമൊ ഇല്ലവിടാരിലും തന്നെ
ജാതിഭേദമാകെ യേശു നീക്കും സ്നേഹത്താൽ14 വരുന്ന രാജ്യത്തിൽ യുദ്ധസൈന്യമില്ലതാൽ
വരുന്ന രാജ്യവാസികൾക്കു ഭരണം സ്നേഹമെ15 വാളു കുന്തങ്ങൾ അവിടെ ഉഴവിന്നേകുന്ന
കൊഴുക്കളായിത്തീര്ർക്കുമാരും സ്നേഹമിത്രരായി16 ദുഷ്ടജന്തുക്കൾപോലും സത്ത്ബുദ്ധികൾ
ദുഷ്ടസിഹം കാളപോലെ പുല്ലു തിന്നീടും17 ദേശം ദേശമായ് യേശു ഭരണം ചെയ്യുമ്പോൾ
മോശക്കാരെന്നിവിടെ കണ്ടോർ കൂടെ വാണീടും - English
1 ninakkuvendi njan dharayilenthu venamo
enikku verillaashayonnenteshu mathrame2 evideppyi njaan avannay jeevan vaykkanam
avidethanne povan enikku manassu nalkane3 durithakleshamo vividha peeda pediyo
varikillennilarikileshu karuna samudrame4 tharunna doothukal aarkkum dhairyamothidam
varunnathenthum varattennallathenikku paadilla5 kurishil thongiyon varunnu rajarajanayi
dharayilavanu cheeyar vilippanullam kothikkunnu6 mahathvamullavan pandu kazhathamel thante
sehiyon narikkarikilanju kaalam vannidum7 lokarajyangal aake ilakimareedum
lokamengum yeshuvenna namamayidum8 simhathulyarayi bhoovil bharanam cheyuvor
simharajaneshumumpil abhayam veenedum9 kattil karadipol nattil krauryam cheyuvor
pettanneshu vanil varumpolalari odeedum10 pulikku thulyarayi ulakil kalaham cheythavar
alivu kanatheeshan mumpil kalangi varandedum11 irumpu pallukondulakam chavachu podichavar
varunna durithamarinju vegam dharayil pathichidum12 yeshu varunnihe thante rajyam sthapippan
nashamilla rajyamathile rajanum thane13 jathibhedamo illavidarilum thanne
jathibhedamake yeshu nekkum snehathal14 varunna rajyathil yuddhasainyamillathal
varunna rajyavasikalkku bharanam snehame15 vaalu kunthangal avide uzhavinnekunna
kozhukkalayitherkkumarum snehamithrarayi16 dushtajanthukkalpolum sathebuddhikal
dushdasiham kalapole pullu thinnedum17 desham deshamay yeshu bharanam cheyyumpol
moshakkarennivide kandor koode vaneedum
This song has been viewed 2481 times.
