Sarva paapakkarakal theerthu
Song
- Malayalam
സർവ്വപാപക്കറകൾ തീർത്തു
നരരെ രക്ഷിച്ചിടുവാൻ
ഉർവ്വിനാഥൻ യേശുദേവൻ
ചൊരിഞ്ഞ തിരുരക്തമേ
യേശുവോടീ ലോകർ ചെയ്ത
തോർക്ക നീയെന്നുള്ളമേ
വേദനയോടേശു ദേവൻ
ചൊരിഞ്ഞ തിരുരക്തമേ
കാട്ടുചെന്നായ് കൂട്ടമായോ-
രാടിനെ പിടിച്ചപോൽ
കൂട്ടമായ് ദുഷ്ടരടിച്ചപ്പോൾ
ചൊരിഞ്ഞ രക്തമേ
മുള്ളുകൊണ്ടുള്ളോർ മുടിയാൽ
മന്നവൻ തിരുതല-
യ്ക്കുള്ളിലും പുറത്തുമായി
പാഞ്ഞ തിരുരക്തമേ
നീണ്ടയിരുമ്പാണികൊണ്ട്
ദുഷ്ടരാ കൈകാൽകളെ
തോണ്ടിയനേരം ചൊരിഞ്ഞ
രക്ഷിതാവിൻ രക്തമേ
വഞ്ചകസാത്താനെ ബന്ധി-
ച്ചന്ധകാരം നീക്കുവാൻ
അഞ്ചുകായങ്ങൾ വഴിയായ്
പാഞ്ഞ തിരുരക്തമേ
- English
Sarva paapakkarakal theerthu narare rekshicheeduvan
Urvi Nadhan Yeshu devan chorinja thiru rekthameYeshuvodee lokar cheythathorkka neeyennullame
Vedhanayodeshu devan chorinja thiru rekthameMullukondullor mudiyal mannavan thiru thala
kkullilum purathumayi paanja thiru rekthameNeenda irumbani kondu dushtara kaikkalkale
Thondiya neram chorinja rekshithavin rekthameVanchaka saathane bandhichandhakaram neekkuvan
Anchu kaayangal vazhiyay paanja thiru rekthame
This song has been viewed 5404 times.