Unarvarulka inneram dava
Song
- Malayalam
ഉണർവരുൾക ഇന്നേരം ദേവാ
ആത്മ തേജസ്സിനാലേ മേവാൻ
ഈയുഗാന്ത്യവേളയിൽ വാനിൽ നിന്നു ഞങ്ങളിൽ1 താവക തൂമുഖത്തിൻ ദർശനം ദാസരിൽ നൽകുക
ദൂതവൃന്ദം സാദരം വാഴ്ത്തിടും ആശിഷദായകാ
ഹല്ലേലുയ്യാ പാടുവാൻ അല്ലൽ പാടേ മാറുവാൻ
ദയ തോന്നണമേ സ്വർഗ്ഗതാതാ;-2 ആണ്ടുകൾ ആകവെ തീർന്നിടും ആയതിൻ മുന്നമേ
നാഥാ നിൻ കൈകളിൻ വേലയെ ജീവിപ്പിക്കേണമേ
നിന്നാത്മാവിലാകുവാൻ നിത്യാനന്ദം നേടുവാൻ
കൃപയേകണമേ സ്വർഗ്ഗതാതാ;-3 ആദിമസ്നേഹവും ജീവനും ത്യാഗവും മാഞ്ഞുപോയ്
ദൈവവിശ്വസമോ കേവലം പേരിനു മാത്രമെ
വന്നാലും നിന്നാലയെ തന്നാലും ജീവാവിയെ
തിരു വാഗ്ദത്തംപോൽ സ്വർഗ്ഗതാതാ;-4 കാഹളനാദവും കേൾക്കുവാൻ ആസന്നകാലമായ്
വാനിൽനീവേഗത്തിൽശോഭിക്കും ആത്മമണാളനായ്
നിൻ വരവിൻ ലക്ഷ്യങ്ങൾ എങ്ങുമേ കാണുന്നിതാ
ഒരുക്കീടേണമേ സ്വർഗ്ഗതാതാ;- - English
unarvarulka inneram deva
aathma thejassinale mevan
ieyuganthya velayil vanil ninnu njangkalil1 thavaka thumukhathin darshanam dasaril nalkuka
dutha vrindam sadaram vazhthidum aashishadayaka
halleluyaa paduvan allel pade maruvan
daya thonnename svargga thatha;-2 aandukal aakave thernnidum aayathin munname
nathha nin kayikalin velaye jeevippikkename
ninnathamvilakuvan nithyanadam neduvan
krupayekaneme svargga thatha;-3 aadima snehavum jevanum thaygavum manjupoyi
daiva vishvasamo kevalam perinu mathrame
vannalum ninnalaye thannalum jeevaviye
thiru vagdathampol svargga thatha;-4 kahalanadavum kelkkuvan aasannakalamay
vanil nee vegathil shobhikkum aathma manalanayi
nin varavin lakshyangkal engkume kanunnitha
orukkedename swarga thatha;-
This song has been viewed 2413 times.
