Enthoralfutha purushan kristhu

Malayalam
എന്തൊരത്ഭുത പുരുഷൻ ക്രിസ്തു തന്റെ മഹിമ

Song

  • Malayalam

    എന്തോരൽഭുത പുരുഷൻ ക്രിസ്തു തന്റെ മഹിമ നിസ്തുലം
    ഇത്രമഹാനായ് ഉത്തമനാകുമൊരുത്തനെയുലകിൽ കാണുമോ

    1 ഉന്നത ദൈവനന്ദനനുലകിൽ വന്നിതു കന്യാജാതനായ്
    ഇന്നോളമൊരാൾ വന്നില്ലിതുപോൽ തന്നവതാരം നിസ്തുലം

    2 തല ചായ്പാനായ് സ്ഥലമില്ലാത്തോൻ ഉലകമഹാന്മാർ മുമ്പിലും
    തലതാഴ്ത്താതെ നിലതെറ്റാതെ നലമൊടു ജീവിച്ചത്ഭുതം

    3കുരുടർ കണ്ടു, തിരുടർ വിരണ്ടു, ശാന്തത പൂണ്ടുസാഗരം 
    തെല്ലിരകൊണ്ടു ബഹുജനമുണ്ടു, മൃതരുയിർപൂണ്ടുക്രിസ്തനാൽ

    4 കലുഷതലേശം കാണുന്നില്ലീ മനുജനിലെന്നുര ചെയ്തു ഹാ! 
    മരണമതിൻ വിധിയെഴുതിയതിവനെ പ്രതിമാത്രം ഭൂവിയത്ഭുതം

    5 പാറ പിളർന്നു, പാരിളകുന്നു, പാവനമൃതരുയിരാർന്നു ഹാ!
    കീറുകയായ് തിരശ്ശീലയും തൻ മൃതിനേരം സൂര്യനിരുണ്ടുപോയ്

    6 ഭൂതലനാഥൻ തന്നുടെ മരണം കാണുക ദുർവ്വഹമായതോ 
    ഭൂരിഭയം പൂണ്ടിളകുകയോയീ പ്രകൃതികളഖിലമിതത്ഭുതം!

    7 മൃതിയെ വെന്നവനുയിർത്തെഴുന്നേറ്റു ഇതിനെതിരാരിന്നോതിടും
    ഹൃദിബോധം ലവമുള്ളോരെല്ലാം അടിപണിയും തൻ സന്നിധൗ

    8 ഒലിവെന്നോതും മലയിൽനിന്നും തിരുജനമരികിൽ നിൽക്കവേ 
    ചരണമുയർന്നു ഗഗനേ ഗതനായ് താതന്നരികിലമർന്നു താൻ

    9 ജയ ജയ നിസ്തുല ക്രിസ്തുരാജൻ ജയ ജയ നിർമ്മലനായകൻ 
    ജയ ജയ ഘോഷം തുടരുക ജനമേ ജയം തരും നാഥനു സ്തോത്രമേ

  • English

    1 enthoralbhutha purushan kristhu- thante mahima nisthulam
    ethramahanaay uthamanakum oruthane ulakil kaanumo

    2 unnatha daiva nandanan ulakil vanithu kanyajaathanaay
    innolamoraal vannilithupol thanavatharam nisthulam

    3 thalachaypanay sthalamilathon ulakamahanmar mumpilum
    thala thazhthathe nilathettaathe nalamodu jeevichathlbhutham

    4 kurudar kandu, thirudar virandu, shanthatha pundu saagaram
    thelirakondu, bahu janamundu, mritharuyirpundu kristhanaal

    5 kalushatha lesham kaanunilee – manujanil ennura cheythu ha
    maranamathin vidhi ezhuthiyathivane prathimathram bhuviyathbhutham

    6 paara pillarnu parilakunnu paavana-mrtharuyirarnu ha
    kerukayaay thirashelayum than mrithi-neram suryan irundupoyi

    7 bhuthala nathhan thanude maranam kanuka durvaha maayatho
    bhuribhayam pundilakukayaayi prakrithikalakilam ithalbhutham

    8 mrithiye venavan uyirthezhunnettu ithine’thirarinnothidum
    hridibodham lavamulor elaam adipaniyum than sanidou

    9 olivenothum malayil ninum thirujanamarikil nilkkave
    charanamuyarnnu gagane gathanaay thathan arikilamarnu thaan

    10 jaya jaya nisthula kristhuraajan jaya jaya nirmmala naayakan
    jaya jaya ghosham thudaruka janame jayam tharum nathhanu sthothrame

     

Song added on : September 17, 2020
This song has been viewed 1798 times.

Rate This Song

YouTube Videos