Uyarthezunnetu halleluyah

Malayalam
ഉയിർത്തെഴുന്നേറ്റു ഹല്ലേലുയ്യാ ജയിച്ചെഴുന്നേറ്റു

Song

  • Malayalam

    ഉയിർത്തെഴുന്നേറ്റു ഹല്ലേലുയ്യാ – ജയിച്ചെഴുന്നേറ്റു
    ഉർവ്വിയെ ജയിച്ച ക്രിസ്തുനാഥനെൻ സ്വന്തമായ്ത്തീർന്നു

    1 കല്ലറ തുറന്നീടവേ രാജസേവകർ ഭയന്നീടവേ
    വല്ലഭനേശു ഉയിർത്തെഴുന്നേറ്റു
    സ്വർഗ്ഗപിതാവിൻ മഹിമയിതേ;- ഉയിർ...

    2 മരിച്ചവരുടെ ഇടയിൽ ജീവനാഥനെ തേടുകയോ
    നീതിയിന്നധിപതി ഉയിർത്തെഴുന്നേറ്റു 
    നിത്യമാം ജീവനെ നൽകിടുവാൻ;- ഉയിർ...

    3 മരണമേ വിഷമെവിടെ? പാതാളമേ ജയമെവിടെ?
    മരണത്തെ ജയിച്ചവൻ ഉയിർത്തെഴുന്നേറ്റു
    പാതാള വൈരിയെ ജയിച്ചവനായ്;- ഉയിർ...

    4 ആത്മാവിൽ ഇന്നുമെന്നും ഹാ നമ്മെയും ഉയിർപ്പിച്ചവൻ
    ആത്മാവിൻ വാഗ്ദത്തം നമുക്കവൻ തന്നു
    ഹല്ലേലുയ്യാ സ്തുതി പാടിടുവോം;- ഉയിർ...

Song added on : September 25, 2020
This song has been viewed 531 times.

Rate This Song