Dutha sanjchayathin naduvil vasikkum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 278 times.
Song added on : 9/16/2020

ദൂതസഞ്ചയത്തിൻ നടുവിൽ വസിക്കും

1 ദൂതസഞ്ചയത്തിൻ നടുവിൽ വസിക്കും
ആരാധനക്ക് യോഗ്യൻ യേശുവേ
ആദ്യനും അന്ത്യനും ആയവനെ
അടിയങ്ങൾ അങ്ങയെ ആരാധിക്കുന്നു

നീ പരിശുദ്ധൻ പരമോന്നതൻ
അറുക്കപ്പെട്ടു മറുവിലയായി
ദൈവ കുഞ്ഞാടെ മഹത്വം നിനക്ക്
സ്തുതിയും സ്‌തോത്രവും നിനക്ക്

2 തത്വത്തിൻ മുദ്രയും ദൈവ സ്വരൂപനും
സർവ്വ സൃഷ്ടിക്കും ആദ്യ ജാതനെ
സിംഹാസനത്തിനും വാഴ്ചകൾക്കും
അധിപനായവനെ വണങ്ങുന്നു;-

3 ക്രൂശിൽ ചൊരിഞ്ഞ രക്തത്താലെൻ
പാപങ്ങൾ കഴുകി മകനാക്കി
രക്ഷയിൻ സന്തോഷം തന്നവനെ
ആരാധിക്കുന്നു അങ്ങയെ ഞാൻ;-

You Tube Videos

Dutha sanjchayathin naduvil vasikkum


An unhandled error has occurred. Reload 🗙