Karthavine naam sthuthikka

Malayalam
കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേ

Song

  • Malayalam

    1 കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേ
    സന്തോഷത്തിൽ നാം അർപ്പിക്ക സ്തോത്രത്തിൻ ബലിയെ

    നാം സ്തോത്രം സ്തോത്രം സ്തോത്രം കഴിക്ക
    സ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്ക

    2 വിശുദ്ധ സ്നേഹബന്ധത്താൽ ഒരേ ശരീരമായ്
    നാം ചേർക്കപ്പെട്ടതാകയാൽ ചേരുവിൻ സ്തുതിക്കായ്

    3 പിതാവു ഏകജാതനെ നമുക്കു തന്നല്ലോ
    ഹാ! സ്നേഹത്തിൻ അഗാധമേ നിന്നെ ആരായാമോ?

    4 നാം പ്രിയപ്പെട്ട മക്കളായ് വിളിച്ചപേക്ഷിപ്പാൻ
    തൻ ആത്മാവെ അച്ചാരമായ് നമുക്കു നൽകി താൻ

    5 ഒരേദൻ തോട്ടം പോലിതാ തൻ വചനങ്ങളാം
    വിശിഷ്ടഫലം സർവ്വദാ ഇഷ്ടംപോൽ ഭക്ഷിക്കാം

    6 ഈ ലോകത്തിൻ ചിന്താകുലം ദൈവശ്രിതർക്കില്ല
    തൻ പൈതങ്ങളിൻ ആവശ്യം താൻ കരുതും സദാ

    7 കർത്താവിൻ നാമം നിമിത്തം അനേക കഷ്ടവും
    നേരിടുമ്പോഴും ധന്യർ നാം ഇല്ലൊരു നഷ്ടവും

    8 ഈ വിതയ്ക്കുന്ന കാലം നാം ചിലപ്പോൾ കരയും
    പിതാവോ കണ്ണുനീരെല്ലാം തുടച്ചുകളയും

    9 തൻനിത്യരാജ്യം നൽകുവാൻ പിതാവിനിഷ്ടമായ്
    തൻമുഖത്തിൻ മുമ്പാകെ താൻ നിർത്തും തൻസ്തുതിക്കായ്

  • English

    Karthaavine naam sthuthikka-he! daiva makkale
    Santhoshathil naam arppikka sthothrathin baliye

    naam sthothram sthothram sthothram kazhikka
    sthothram sthothram naam sthothram kazhikka 

    2 vishudha snehabandhathaal ore shareeramaay
    Naam cherkkappettathaakayaal- cheruvin sthuthikkaay

    3 Pithaavu eeka jaathane namukku thannallo
    Ha! snehathin agaadhame- ninne aaraayamo?-

    4 Naam priyappetta makkalaay vilichappekshippaan
    Than aathmaave achaaramaay namukku nalki thaan-

    5 Oredan thottam polithaa than vachanangalaam
    Vishishtaphalam sarvvada ishtampol bhakshikkaam-

    6 ie lokathin chinthaakulam daivaashritharkkilla
    Than paithangalin aavashyam thaan karuthum sadaa

    7 Karthaavin naamam nimitham aneka kashtavum
    Neridumbozhum dhanyar naam illoru nashtavum-

    8 ie vithakkunna kaalam naam chilappol karayum
    pithaavo kannuneerellam thudachu kalayum

    9 than-nithiya raajyam nalkuvaan pithaavinishtamay
    than mukhathin mumbake than nirthum than sthuthikkay

Song added on : September 19, 2020
This song has been viewed 2043 times.

Rate This Song

YouTube Videos