Karthavu meghathil vannidaray
Song
- Malayalam
കർത്താവു മേഘത്തിൽ വന്നിടാറായ്
ഈ മരുവാസം കഴിഞ്ഞിടാറായ്
സഭയാം കാന്തയെ ചേർപ്പതിനായ്
കാലം സമീപമായ്1 നിന്ദിതപാത്രരായ് തീർന്നവരേ
ഈ ലോകം വിടക്കെന്നെണ്ണിയവരെ
പീഢകളേറ്റ വിശുദ്ധൻമാര
നാം തമ്മിൽ കണ്ടിടുംനാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടും
പീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടും2 തിരാതരോഗത്താൽ ബാധിതനായ
ഈ മൺശരീരം തകർന്നെന്നാലും
ഞാനുമെൻ കോമളരൂപൻറ മുൻപിൽ
പൂർണ്ണനായ് തീർന്നിടുംനാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടും
പീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടും3 പ്രധാനദൂതനാകും മീഖായേൽ
കാഹളമൂതും നൊടിനേരത്തിൽ
വിശുദ്ധൻമാർ വാനിൽ പറന്നുയരും
അന്നേവരേം കണ്ടിടുംനാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടും
പീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടും
This song has been viewed 441 times.