Ente daivam enikku tanna

Malayalam
എന്‍റെ ദൈവം എനിക്കു തന്ന

Song

  • Malayalam

    എന്‍റെ ദൈവം എനിക്കു തന്ന സ്നേഹസമ്മാനം.. ഈ ജീവിതം..
    സ്വന്ത രൂപവും ഭാവവുമായ്‌ മെനഞ്ഞെടുത്തെന്നെ.. തന്‍റെ കൈകളാല്‍..
    ജീവിതം ഞാന്‍ ദൈവമേ കാഴ്ചയേകുന്നു
    ഹൃദയതംബുരു മീട്ടി ഞാന്‍ നന്ദിയേകുന്നു
    നന്ദിയേകുന്നു.. നന്ദിയേകുന്നു.. (എന്‍റെ ദൈവം..)
                                
    മണ്ണില്‍ നിന്‍റെ ശ്വാസമൂതി ജീവനേകി നീ
    എന്‍റെ ഓരോ ശ്വാസവും ഇനി നിന്‍റെതാണല്ലോ
    മനമിടിഞ്ഞാലും മിഴികള്‍ നീരണിഞ്ഞാലും
    ഭാരമേറും കുരിശു പേറി ഞാന്‍ തളര്‍ന്നാലും
    എന്‍റെ ജന്മം പൂര്‍ണ്ണമായ്‌ നിനക്കു നല്‍കാം (എന്‍റെ ദൈവം..)
                                
    കുരിശിലന്നു നിന്‍റെ ജീവന്‍ ബലിയണച്ചതു പോല്‍
    മിന്നി മായും മണ്‍ ചെരാതായ്‌ ഞാന്‍ മറഞ്ഞാലും
    ഇടറി വീണാലും മനസ്സില്‍ ഇരുള്‍ പടര്‍ന്നാലും
    ദേഹമാകെ മുറിവുകളാല്‍ നിണമണിഞ്ഞാലും
    നിന്‍റെ വഴിയേ മാത്രമെന്നും ഞാന്‍ നടന്നീടും (എന്‍റെ ദൈവം..)

  • English

    Ente daivam enikku tanna snehasammanam.. ee jeevitam..
    svantha roopavum bhavavumay‌i menanjeduthenne.. tante kaikalal..
    jeevitham njan daivame kazhchayekunnu
    hridaya tamburu meeti njan nanniyekunnu
    nanniyekunnu.. nanniyekunnu.. (ente daivam..)

    mannil ninte shvasamoodi jeevaneki nee
    ente oro shvasavum ini nintethanallo
    manamidinjalum mizhikal neeraninjalum
    bharamerum kurishu peri njan talarnnalum
    ente janmam purnnamay‌ ninakku nalkam (ente daivam..)

    kurishilannu ninte jeevan baliyanachathu pol
    minni mayum mann cheratay‌ njan maranjalum
    idari veenalum manassil irul padarnnalum
    dehamake murivukalal ninamaninjalum
    ninte vazhiye matram ennum njan nadannidum (ente daivam..)

Song added on : September 07, 2018
This song has been viewed 9826 times.

Rate This Song