Sthuthichiduka naam yeshu maharajan

Malayalam
സ്തുതിച്ചിടുക നാം യേശുമഹാരാജൻ മതിച്ചു

Song

  • Malayalam

    സ്തുതിച്ചിടുക നാം യേശുമഹാരാജൻ
    മതിച്ചുകൂടാത്ത ദിവ്യനാമത്തെ

    1 രണ്ടു കള്ളർ മദ്ധ്യേ ക്രൂശിൽ മരിച്ചീശൻ
    രണ്ടു പക്ഷത്തേയുമേകമാക്കി താൻ
    പണ്ടുപണ്ടേയുള്ള വൻകൃപകളോര്ർത്താൽ
    ഇണ്ടലകന്നാത്മ സൗഖ്യമേകിടും;-

    2 ഭയം സംശയങ്ങൾ ഓടി ഒളിക്കുന്നു
    ജയം തരും നായകൻ വാഴ്ക മൂലമായ്
    മിന്നി വിളങ്ങുന്ന വാളും വായിലേന്തി
    കന്നിമേരി ജാതൻ മുന്നിൽ പോയിടും;-

    3 ദുർഘട പർവ്വത താഴ്വരയിൽ നീച-
    വർഗമല്ലോ പാർക്കുന്നതോർത്തുകൊള്ളേണം
    സ്വർഗീയ ശാലേമിൻ സന്തതികളേ നാം
    വർഗ്ഗഭേദം കൂടാതൈക്യമാകണം;-

    4 ഇളം കുളിർ കാറ്റേറ്റിളം പുല്ലു തിന്നും
    ഇളമാനിനെപ്പോലോടിപ്പോയിടാം
    മനം കുഴയാതെ കായം തളരാതെ
    കനക ലോകത്തിൻ കാര്യം നോക്കിടാം;-

    5 തപ്പുകൾ കൊട്ടിയും വീണകൾ മീട്ടിയും 
    അപ്പനെ സ്തുതിപ്പ‍ിൻ ഇപ്പ‍ാരിടത്തിൽ
    കെൽപ്പ‍ുകേടുകളെ പോക്കിടുവാനായി
    ശിൽപ്പികൾക്കുടയോൻ വന്നിടും വേഗം;-

    6 മുത്തിൻ വിലയേറും ക്രിസ്തനുപദേശം
    ഹൃത്തിൽ ധരിച്ചിടിൻ നിത്യകാലവും
    നിത്യപിതാവും തൻപുത്രനും കൂടെന്നും
    സത്യറൂഹായിൽ കൂടുള്ളിൽ പാർക്കുമേ;-

    7 നിന്ദയും ചുമന്നു പോകണം പിന്നാലെ
    സുന്ദര ഗുരുവിൻ വന്ദ്യനാമത്തിൽ
    ഉന്നത സൗധത്തിൽ കൂടെയിരുത്തും താൻ
    ചന്ദന ശീതള ചന്ദ്രീകാംബികേ;-

    ദൈവത്തിനു സ്തോത്രം (3) ഇന്നുമെന്നേക്കും-എന്നരീതി

  • English

    sthuthichiduka naam yeshumaharajan
    mathichu kudatha divya naamathe

    1 randu kallar madhye krushil maricheeshan
    randu pakshatheyum ekamakki thaan
    pandupandeyulla vankrupakalorthal
    indalakannaathma saukhyamekidum;-

    2 bhayam samshayangal odi olikkunnu
    jayam tharum naayakan vazhka mulamaay
    minni vilangunna vaalum vayilenthi
    kannimeri jaathan munnil poyidum;-

    3 durghada parvvatha thazhvarayil neecha-
    vargamallo parkkunnathorthu kollenam
    svargeeya shalemin santhathikale naam
    varggabhedam kudaathaikyamakanam;-

    4 ilam kulilr kattetilam pullu thinnum
    Ila’manine ppoleoodi ppoyidaam
    manam kuzhayaathe kayam thalarathe
    kanaka lokathin karyam nokkidam;-

    5 thappkal kottiyum veenakal meettiyum
    appane sthuthippin ipparidathil
    kelppukedukale pokkiduvanayi
    shilppikalkkudayon vannidum vegam;-

    6 muthin vilayerum kristhanupadesham
    hrithil dharichedin nithyakaalavum
    nithyapithavum thanputhranum kudennum
    sathyaruhaayil kudullil parkkume;-

    7 nindayum chumannu pokanam pinnaale
    sundara guruvin vandya naamathil
    unnatha saudhathil kudeyiruthum thaan
    chandana shethala chandreekaambike;-

     

    Tune of : daivathinu sthothram (3) innumennekkum

Song added on : September 24, 2020
This song has been viewed 383 times.

Rate This Song